Image

അയര്‍ലന്‍ഡിലെ മിഡ്‌ലാന്‍ഡ്‌സ് മലയാളി ഓണം പൊന്നോണം സെപ്റ്റംബര്‍ മൂന്നിന്

Published on 28 August, 2022
 അയര്‍ലന്‍ഡിലെ മിഡ്‌ലാന്‍ഡ്‌സ് മലയാളി ഓണം പൊന്നോണം സെപ്റ്റംബര്‍ മൂന്നിന്

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ മലയാളി കൂട്ടായ്മയായ മിഡ്‌ലാന്‍ഡ്‌സ് മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'ഓണം പൊന്നോണം22'വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3 ശനിയാഴ്ച ടുള്ളമോര്‍ റഗ്ബി ക്‌ളബ് ഹാളില്‍ രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി തുടക്കം കുറിയ്ക്കും.

കുട്ടികളുടെ കലാപരിപാടികള്‍, സപ്ത സ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, വിവിധ മത്സരങ്ങള്‍, ഓണസദ്യ, വടംവലി, ഡബ്ലിന്‍ ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. നിരവധി ഭാഗ്യശാലികളെ അന്നേദിവസം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. പ്രവേശനം സൗജന്യമാണ്.


കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31 ന് മുന്‍പ് പേര് രജിസ്‌ററര്‍ ചെയ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ചന്തു അനുരാഗ് 085 868 8627
ഷാജി ഭാസ്‌കരന്‍ 089 465 5181
സതീഷ് കുമാര്‍ 089 263 9489
ശ്രീകുമാര്‍ 089 459 4425
ശ്രീരാജ് 089 479 7716

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക