Image

കാനഡയിലെ തെരുവിന് ഇനി എ ആർ റഹ്മാൻ്റെ പേര്! (ദുർഗ മനോജ് )

Published on 29 August, 2022
കാനഡയിലെ തെരുവിന് ഇനി എ ആർ റഹ്മാൻ്റെ പേര്! (ദുർഗ മനോജ് )

ഇന്ത്യയുടെ അഭിമാനമാണ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ.ഓസ്ക്കാർ അവാർഡിലൂടെ അദ്ദേഹം രാജ്യത്തിൻ്റെ ഖ്യാതി വർദ്ധിപ്പിച്ചു. ഇന്ന് ലോകത്തെമ്പാടും അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. ആ ആരാധന ഇപ്പോൾ കാനഡയിലെ ഒരു തെരുവിന് അദ്ദേഹത്തിൻ്റെ പേരു നൽകുന്നതിൽ എത്തി നിൽക്കുന്നു. കാനഡയിലെ മെർഖം സിറ്റിയിലെ ഒരു തെരുവിനാണ് എ ആർ റഹ്മാൻ്റെ പേര് നൽകിയിരിക്കുന്നത്. അതേക്കുറിച്ച് അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്ത് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതൊരു വലിയ ആദരവായി കാണുന്നുവെന്നും ഇത്തരം ഒരു അംഗീകാരം തൻ്റെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
കലകൾ അത് ഏതുമാകട്ടെ, അവ അനുവാചകരെ ആർദ്ര ചിത്തരാക്കുന്നു. കൂടുതൽ കലകൾക്ക് മനുഷ്യരിലെ കാലുഷ്യം ഇല്ലാതാക്കാൻ വലിയ കഴിവുമുണ്ട്. ലോകത്ത് മനുഷ്യർക്കിടയിലെ വിടവു നികത്താൻ തന്നെക്കൊണ്ടാവും വിധം മുന്നോട്ടുപോകാനാണ് അദ്ദേഹം തൻ്റെ പാട്ടിലൂടെ ശ്രമിക്കുന്നത്. ഇന്ന് ഏതൊരു കോമ്പോസിഷനും നിമിഷ നേരംകൊണ്ട് അനുവാചകരിൽ എത്തിക്കാനാകുന്നുണ്ട്. അതുകൊണ്ടാണ് ബിറ്റിഎസ് പോലുള്ള ബാൻഡുകൾ രാജ്യാതിർത്തി കടന്ന് ജനപ്രീതി വർദ്ധിപ്പിച്ച് വളരുന്നത്. 
ഒരേ വേദിയിൽ നിന്നും രണ്ട് ഓസ്ക്കാറുകൾ നേടിയ വ്യക്തിയാണ് എ ആർ റഹ്മാൻ.
ഇപ്പോൾ നമ്മുടെ നാട്ടിലെ ആ സംഗീതജ്ഞൻ്റെ പേരിൽ സാഗരങ്ങൾക്കപ്പുറം ഒരു നാട്ടിലെ ഒരു തെരുവ് അറിയപ്പെടാൻ തുടങ്ങുന്നതിൻ നമുക്കും അഭിമാനിക്കാം. തല ഉയർത്തിപ്പിടിക്കാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക