ആയിരങ്ങള്‍ക്ക് അഭിഷേകം പകര്‍ന്ന് നല്‍കി 'ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍'

Published on 30 August, 2022
 ആയിരങ്ങള്‍ക്ക് അഭിഷേകം പകര്‍ന്ന് നല്‍കി 'ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍'

 

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വന്‍ഷന്‍ 2022 നടത്തപ്പെട്ടു. ഓഗസ്റ്റ് 25 മുതല്‍ 27 വരെ മൂന്നു ദിവസങ്ങളിലായാണ് കണ്‍വന്‍ഷന്‍ നടന്നത്. ഓഗസ്റ്റ് 25ന് ലിമെറിക്ക് ബിഷപ്പ് മാര്‍ ബ്രണ്ടന്‍ ലീഹി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.


ലിമെറിക്ക്, പാട്രിക്‌സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിച്ചത് .


രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ നടന്ന കണ്‍വന്‍ഷനില്‍ കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിയും ഉണ്ടായിരുന്നു .

കണ്‍വന്‍ഷന്റെ വിജയത്തിനായി സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി സീറോ മലബാര്‍ ലിമെറിക്ക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ് അറിയിച്ചു.

ജെയ്‌സണ്‍ കിഴക്കയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക