Image

ബി ഫ്രണ്ട്‌സ് പ്രവാസിരത്‌ന അവാര്‍ഡ് ജോളി തടത്തിലിന്

Published on 01 September, 2022
 ബി ഫ്രണ്ട്‌സ് പ്രവാസിരത്‌ന അവാര്‍ഡ് ജോളി തടത്തിലിന്

 

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ സംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്‌സിന്റെ ഈ വര്‍ഷത്തെ പ്രവാസിരത്‌ന അവാര്‍ഡിന് ജര്‍മനിയിലെ എച്ച്‌കെടി ഹൗസ് കോണ്‍സെപ്റ്റ് സ്ഥാപകനും ചെയര്‍മാനുമായ ജോളി തടത്തില്‍ അര്‍ഹനായി.

സൂറിച്ചിലെ സൂറിച്ചിലെ കുസ്‌നാഹിലെ ഹെസ്‌ളിഹാളില്‍ ശനിയാഴ്ച നടന്ന ബീ ഫ്രണ്ടിസിന്റെ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായ സൂറിച്ച് മേയര്‍ മാര്‍ക്കുസ് ഏണസ്‌ററില്‍ നിന്നും ബി ഫ്രണ്ട്‌സ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ടോമി തൊണ്ടംകുഴിയുടെ സാന്നിദ്ധ്യത്തില്‍ ജോളി തടത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വിനോദസഞ്ചാരം, ബിസിനസ്, ആരോഗ്യം, രാഷ്ട്രീയം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനക നല്‍കിയിട്ടുള്ള വ്യക്തികളെയാണ് ബീ ഫ്രണ്ട് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.

ജര്‍മനിയിലെ ബിസിനസ് മാഗ്‌നറ്റ് എന്നതിനു പുറമെ കലാസാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനത്തിലും സാമൂഹ്യ ചാരിറ്റി തലത്തിലും തനതായ വ്യക്തിമുദ്രപതിപ്പിച്ച ജോളി തടത്തില്‍ നിലവില്‍ ലോക കേരളസഭാംഗവും വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാനുമാണ്. മൂവാറ്റുപുഴ സ്വദേശിയാണ്. മേഴ്‌സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട് ഇവര്‍ക്ക്.

2002~ല്‍ സ്ഥാപിതമായ ബി ഫ്രണ്ട്‌സ് ക്‌ളബ്ബില്‍ നിലവില്‍ 192 കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെയും അതുപോലെ കഴിവുള്ള കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുകയും ആവശ്യമുള്ള പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ക്‌ളബിന്റെ പ്രധാന ലക്ഷ്യം. സ്‌റേറജ് പ്രോഗ്രാമിനു പുറമെ വര്‍ഷങ്ങളായി നിരവധി സാംസ്‌കാരിക സായാഹ്നങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക