നീനാ കൈരളിയുടെ 'ഓണോത്സവം 2022 ' സെപ്റ്റംബര്‍ 10ന്

Published on 06 September, 2022
 നീനാ കൈരളിയുടെ 'ഓണോത്സവം 2022 ' സെപ്റ്റംബര്‍ 10ന്

 

ഡബ്ലിന്‍ : നീനാ കൈരളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഓണോത്സവം 2022 ' സെപ്റ്റംബര്‍ 10 ന് നീനാ സ്‌കൗട്ട് ഹാളില്‍ നടക്കപ്പെടും. രാവിലെ 9ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ അലന്‍ കെല്ലി ടി.ഡി. ഉദ്ഘാടനം ചെയ്യുകയും തുടര്‍ന്ന് ലൂയിസ് മോര്‍ഗന്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യും .


നിറപ്പകിട്ടാര്‍ന്ന നിരവധി കലാ കായിക പരിപാടികളാല്‍ സമൃദ്ധമാണ് 'ഓണോത്സവം 2022'.
കോര്‍ക്ക് റോയല്‍ ബീറ്റ്‌സിന്റെ ചെണ്ട മേളം, ദിവ്യ കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാന്‍സ് ,നീനാ ഗേള്‍സിന്റെ തിരുവാതിര എന്നിവ അവയില്‍ ചിലത് മാത്രമാണ് .കൂടാതെ അത്തപൂക്കള മത്സരം ,മഹാബലിയെ വരവേല്‍ക്കല്‍, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു .

കഴിഞ്ഞ ഒരു മാസമായി കൈരളി അംഗങ്ങള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞു വാശിയേറിയ കലാകായിക മത്സരങ്ങള്‍ നടത്തിവരുകയായിരുന്നു .ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനവും അന്നേ ദിവസം ഉണ്ടാകും. പരിപാടികള്‍ക്ക് കമ്മറ്റി അംഗങ്ങളായ ടോം പോള്‍, സ്റ്റെഫിന്‍ ജെയിംസ്, അവിനാശ് ഐസക്, അഭിലാഷ് രാമചന്ദ്രന്‍, ജോമോള്‍ ഷിന്േറാ, മറീന ജിന്േറാ, ചിഞ്ചു ജോയി എന്നിവര്‍ നേതൃത്വം നല്‍കും.

രാജന്‍ വാഴപ്പള്ളില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക