ഡാനിഷ് തോമസ് ഫോമ മലയാളി മന്നന്‍;   അനു  സ്കറിയ റണ്ണർ അപ്പ് 

Published on 06 September, 2022
ഡാനിഷ് തോമസ് ഫോമ മലയാളി മന്നന്‍;   അനു  സ്കറിയ റണ്ണർ അപ്പ് 

കാന്‍കൂന്‍: പുത്രി റിയാന ഡാനിഷ് ഒമ്പതിനങ്ങളില്‍ ഒന്നാംസ്ഥാനവും, റൈസിംഗ് സ്റ്റാര്‍ പട്ടവും, മികച്ച ഗായികയ്ക്കുള്ള സമ്മാനവും നേടിയപ്പോള്‍ പിതാവ് ഡാനിഷ് തോമസ് മലയാളി മന്നന്‍ പട്ടമണിഞ്ഞു. വിവിധ മത്സവും ക്രിയേറ്റീവ് പെര്‍ഫോമന്‍സും അടിസ്ഥാനമാക്കിയാണ് മന്നനെ തെരഞ്ഞെടുത്തത്.

കാലിഫോര്‍ണിയയില്‍ ആമസോണില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും കലാരംഗത്ത് ഡാനിഷ് സജീവമാണ്. മൈക്രോസോഫ്റ്റില്‍ ഐ.ടി വിദഗ്ധ ഷെറിന്‍ ആണ് ഭാര്യ. കോട്ടയം അയര്‍ക്കുന്നം സ്വദേശിയാണ് ഡാനിഷ്.

മലയാളി മന്നന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം ഫിലഡല്‍ഫിയയില്‍ നിന്നുള്ള അനു സ്‌കറിയയ്ക്കും, മൂന്നാം സ്ഥാനം അറ്റ്‌ലാന്റയിര്‍ നിന്നുള്ള റോബിന്‍ തോമസിനുമാണ്.

ഈ മത്സരത്തിന് ചുക്കാന്‍ പിടിച്ചത് ജയിംസ് കല്ലറക്കാണിയില്‍, ജോസഫ് ഔസോ, ജിതേഷ് ചുങ്കത്ത്, സാജന്‍ സ്‌കറിയ (ടെക്) എന്നിവരാണ്.

ഡാനിഷ് കഴിഞ്ഞ 12 വർഷമായി ബേ ഏരിയയിലാണ്.  MANCA പ്രോഗ്രാമുകളിലും മറ്റ് പ്രോഗ്രാമുകളിലും  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു.  ആമസോണിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുന്നു.
ഗായകനെന്നതിനു  പുറമെ മിമിക്രി, ഡാൻസ്, ഡ്രാമ എന്നിവയും ചെയ്യാറുണ്ട്. കുട്ടിക്കാലം മുതൽ തന്നെ പാടാനും മിമിക്രി, മോണോ ആക്ടുകൾ ചെയ്യാനും തുടങ്ങി.  എംജി യൂണിവേഴ്‌സിറ്റിയിൽ മിമിക്രിയിൽ ജേതാവായ അദ്ദേഹം കോളേജ് പഠനകാലത്ത് കൈരളി ടിവിയിൽ അവതാരകനായിരുന്നു.  അമേരിക്കയിലും അദ്ദേഹം മലയാളി എഫ്‌എമ്മിൽ ആർജെ ആയിരുന്നു.

ടാലന്റ് റൗണ്ട്, ഫിലിംസ്റ്റാര്‍ റൗണ്ട്, ജഡ്ജസ് റൗണ്ട് എന്നീ മൂന്ന് സെഗ്മന്റുകളിലായാണ് മത്സരം നടന്നത്. വ്യക്തിത്വം, വൈഭവം, ആമുഖ വിവരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ടാലന്റ് റൗണ്ടില്‍ മാര്‍ക്കിട്ടത്. ഫിലിംസ്റ്റാര്‍ റൗണ്ടില്‍ വേഷവിധാനവും സ്റ്റൈലും പെര്‍ഫോമന്‍സും വിലയിരുത്തപ്പെട്ടു. ജഡ്ജസ് റൗണ്ടില്‍ പെര്‍ഫോമന്‍സിനാണ് മുന്‍തൂക്കം നല്‍കിയത്.

നടന്‍ സുരാജ് വെഞ്ഞാറമ്മൂട്, ഗായകന്‍ അബിത് അന്‍വര്‍, ഫ്‌ളവേഴ്‌സ് ടി.വി ഷോ ഡയറക്ടര്‍ പ്രതാപ് നായര്‍, ഡാന്‍സര്‍ നീരവ് ബവ്‌ലേച്ച, എന്നിവര്‍ അടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് വിജയികളെ നിശ്ചയിച്ചത്. 

ഒന്നാം സ്ഥാനക്കാരന് 500 ഡോളറും രണ്ടാം സ്ഥാനക്കാരന് 300 ഡോളറും മൂന്നാം സ്ഥാനത്തിന്   200 ഡോളറും സമ്മാനമായി ലഭിച്ചു.

More news at https://emalayalee.com/fomaa

ഡാനിഷ് തോമസ് ഫോമ മലയാളി മന്നന്‍;   അനു  സ്കറിയ റണ്ണർ അപ്പ് ഡാനിഷ് തോമസ് ഫോമ മലയാളി മന്നന്‍;   അനു  സ്കറിയ റണ്ണർ അപ്പ് ഡാനിഷ് തോമസ് ഫോമ മലയാളി മന്നന്‍;   അനു  സ്കറിയ റണ്ണർ അപ്പ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക