Image

ഫൊക്കാന  പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന് സ്വീകരണം നല്കി  വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനം നടത്തി

Published on 07 September, 2022
ഫൊക്കാന  പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്  സ്വീകരണം നല്കി  വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനം നടത്തി

ഫൊക്കാനയുടെ പുതിയ പ്രസിഡന്റ്റ്  ഡോ.ബാബു സ്റ്റീഫന് ഗ്‌ളോബല്‍ കേരള ഇനിഷിയേറ്റീവ്  കേരളീയത്തിന്റ്റെ ആഭിമുഖൃത്തില്‍ തിരവനന്തപുരത്ത് സ്വീകരണം നല്കി. ഹൈസിന്ദ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ ബാബു സ്റ്റീഫന് ഉപഹാരം നല്കി ആദരിച്ചു. അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ ബാബു സ്റ്റീഫനെ സദസ്സിന് പരിചയപ്പെടുത്തി

സംസ്ഥാനത്തെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന ഉപകരണങ്ങള്‍ നല്കുന്ന കേരളീയത്തിന്റ്റെ വിദ്യാജ്യോതി പദ്ധതി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു  ആദ്യപാദത്തില്‍ ആദിവാസി മേഘലയിലെ 150 കുട്ടികള്‍ക്ക് ടാബ്ലറ്റുകള്‍ വിതരണം ചെയ്തു

കേരളീയം ചെയര്‍മാനും രാജ്യസഭാംഗവുമായ പി വി അബ്ദുല്‍ വഹാബ് എംപി അധ്യക്ഷത വഹിച്ചു മുന്‍ മന്ത്രി എം എ ബേബി ഡോ.ബാബു സ്റ്റീഫന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കേരളീയം സെക്രട്ടറി ജനറല്‍ വിദ്യാജ്യോതി എന്‍ആര്‍ ഹരികുമാര്‍ വിദ്യാജ്യോതി പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു കേരളീയം വര്‍ക്കിംഗ് ചെയര്‍മാന്‍ ജി.രാജമോഹന്‍ സ്വാഗതവും അന്താരാഷ്ട്ര ലെയ്‌സണ്‍ സെക്രട്ടറി ലാലൂ ജോസഫ് നന്ദിയും പറഞ്ഞു.

ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര സ്ഥാപക ട്രഷറര്‍ തോമസ് എന്നിവര്‍ ഫൊക്കാനയുടെ ഉപഹാരം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് നല്കി.

സംഘടനയുടെ നിലവിലുള്ള പദ്ധതികള്‍ തുടരുന്നതിനൊപ്പം 25 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുവെച്ചു നല്കുന്ന പദ്ധതിയും കേരളീയവുമായി സഹകരിച്ച് പുതിയ പദ്ധതികളും ഫൊക്കാന ലക്ഷൃമിടുന്നുവെന്ന് ഡോ.ബാബു സ്റ്റീഫന്‍ മറുപടി പ്രസംഗത്തില്‍പ്പറഞ്ഞു.


 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക