MediaAppUSA

ഫോമാ നേതൃത്വത്തിൽ അറ്റലാന്റയിൽ നിന്ന് അമ്പിളി സജിമോൻ, ഡൊമിനിക്ക് ചാക്കോനാൽ 

അമ്മു സഖറിയ PRO Published on 07 September, 2022
ഫോമാ നേതൃത്വത്തിൽ അറ്റലാന്റയിൽ നിന്ന് അമ്പിളി സജിമോൻ, ഡൊമിനിക്ക് ചാക്കോനാൽ 

അറ്റ്ലാന്റായുടെ ഉരുക്കു വനിത ഇനി ഫോമയിലേക്ക്.

കാൻകൂൺ - ഫോമ   കൺവെൻഷനിൽ    വനിതാ പ്രതിനിധിയായി തിരഞ്ഞടുക്കപ്പെട്ട  അമ്പിളി സജിമോൻ എന്തുകൊണ്ടും ആ സ്ഥാനത്തിനർഹയാണ്. അറ്റ്ലാന്റായിലെ എമറി ഹോസ്പിറ്റലിൽ നെഴ്സായി ജോലി നോക്കുന്ന അമ്പിളി “അമ്മ” (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്.   വളരെക്കാലമായി ഈ സംഘടനയിൽ ഊർജ്ജസ്വലമായി പ്രവത്തിക്കുന്നു. 

ആതുര സേവനത്തിലും പൊതുപ്രവർത്തനങ്ങളിലും കഴിവു തെളിയിച്ചിട്ടുള്ള അമ്പിളി  ഫോമയിലും  തന്റെ വൃക്തിമുദ്ര ചാർത്തുമെന്ന് ഉറപ്പുണ്ട്.

ഡൊമനിക് ചാക്കോനാൽ ഫോമാ റീജിനൽ വൈസ് പ്രസിഡന്റ്‌ (സൗത്ത് ഈസ്റ്റ് റീജിയൻ) 

ഫോമയുടെ ഏഴാമത് കൺവെൻഷനിൽ സൗത്ത് ഈസ്റ്റ് ആർ.വി.പി ആയി   ഡൊമനിക് ചാക്കോനാൽ
സത്യപ്രതിജ്ഞ ചെയ്തു 

അമ്മ (അറ്റ്ലാന്റാമെട്രോമലയാളിഅസ്സോസിയേഷൻ) നെടുംതൂണായ   ഡൊമിനിക് ചാക്കോനാൽ   സംഘടനയെ ഉന്നതിയിൽ എത്തിക്കുവാൻ അശ്രാന്ത പരിശ്രമം ചെയ്തു.  ആതുര സംരക്ഷണത്തിലും സാമൂഹൃ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന വൃക്തികൂടിയാണ്. 

 ഏറ്റെടുക്കുന്ന ജോലി   പൂർണ്ണതയിലെത്തിക്കുവാൻ രാപകൽ   പ്രവർത്തിക്കുന്ന  നല്ല മനസ്സിനുടമ കൂടിയാണ്  ഡൊമനിക് ചാക്കൊനാൽ. ഫോമയിലും കർമ്മ നിരതനായി പ്രവർത്തിക്കുവാൻ ശ്രീ ഡൊമനിക്കിന് കഴിയുമെന്നുറപ്പുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക