MediaAppUSA

പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം 

Published on 07 September, 2022
പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം 

More Fomaa News at: https://emalayalee.com/fomaa

കാൻ കുൻ:  ഫോമായുടെ ഏഴാമത്  ഗ്ലോബൽ കൺവൻഷന്റെ ഭാഗമായി വിമൻസ് ഫോറം നടപ്പാക്കിയ സ്ത്രീ ശാക്തീകരണ പരിപാടി ഏറെ ശ്രദ്ധ നേടി.

മുഖ്യ പ്രസംഗം നടത്തിയ ദലീമ ജോജോ എം.എൽ.എ. ഫോമാ ഭാരവാഹികളും വിമൻസ് ഫോറവും നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെ   പ്രകീർത്തിച്ചു.

കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും ശയനത്തിൽ വേശ്യയും ഭൂമിയോളം ക്ഷമയുള്ളവളും എന്ന ഭാരതത്തിലെ സ്ത്രീ സങ്കൽപവും അവർ ഉദ്ധരിച്ചു. അതിശക്തയായ അമ്മയുടെ മകളായാണ് ജനിച്ചതെന്നും മക്കൾക്ക് വേണ്ടി ജീവൻ പോലും ത്യജിക്കാൻ കരുത്തുള്ള മാതൃസങ്കല്പം കവിതകളിലൂടെ പകർന്നു തന്നെന്നും എംഎൽഎ ഓർമ്മിച്ചു.

അന്യരാജ്യത്ത് വന്ന് ഒരുപാട് ത്യാഗങ്ങൾ സഹിച്ച് മറ്റുള്ളവർക്ക് വേണ്ടി സ്വയം എരിഞ്ഞുതീരുന്ന വനിതകളെക്കുറിച്ചും അവർ സംസാരിച്ചു. ദുഃഖങ്ങളെ അതിജീവിക്കുന്നവരാണ് ഇവിടുത്തെ സ്ത്രീജനങ്ങൾ . അവരെ പിന്തുണയ്ക്കുന്ന ഭർത്താക്കന്മാരേയും അഭിനന്ദിച്ചു. സ്വത്തും സമ്പാദ്യവുമല്ല, നമ്മൾ ചെയ്യുന്ന സൽക്കർമ്മങ്ങൾ മാത്രമേ മരണശേഷവും നിലനിൽക്കൂ.  അച്ഛനമ്മമാരെ സ്നേഹിക്കുന്നതിലൂടെ ഉയർച്ച ഉണ്ടാകുമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

പൊരുതാനുള്ള വീറോടെയാണ് ഓരോ വനിതയുടെയും ജീവിതം എന്ന ആമുഖത്തോടെ ട്രഷറർ ജാസ്മിൻ പാരോളാണ് ദലീമ ജോജോ എംഎൽഎ യ്ക്ക് മൈക്ക് കൈമാറിയത്.

എംഎൽഎ യ്ക്ക് നന്ദി അറിയിച്ച വനിതാ ഫോറം വൈസ് പ്രസിഡന്റ് ജൂബി വള്ളിക്കളം മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ പത്നി കുസുമം ടൈറ്റസിന് മൈക്ക് കൈമാറി. അവർ ഉൾപ്പെടെ ആദരവ് ഏറ്റുവാങ്ങിയ വനിതകൾ ഓരോരുത്തരായി  സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കി. കൂടുതൽ വനിതകളെ പ്രചോദിപ്പിക്കാൻ സ്വാനുഭവങ്ങളും പങ്കുവച്ചു.

ഫോമായുടെ മുൻ പ്രസിഡന്റുമാരായ ശശിധരൻ നായരുടെയും ആനന്ദ് നിറവേലിന്റെയും ഭാര്യമാർ വേദിയിൽ എത്തിച്ചേർന്നില്ലെങ്കിലും അവരെയും സദസ്സ് ആദരവോടെ ഓർമ്മിച്ചു.

കൺവൻഷന് അനുബന്ധമായി വിമൻ എംപവർമെൻറ് പ്രോഗ്രാം  വിഭാവനം ചെയ്തത് സാമൂഹിക പ്രവർത്തകയും നാഫാ ഇവന്റ് ഡയറക്ടറുമായ ഡോ. ആനി ലിബുവാണ്. രേഷ്മ രഞ്ജൻ, സ്മിത ഉണ്ണികൃഷ്ണൻ, മിനോസ് എബ്രഹാം, ഡോ.രശ്മി സജി എന്നീ വിമൻ കോർഡിനേറ്റർമാരും പരിപാടിയുടെ നടത്തിപ്പിനായി ഏറെ പ്രവർത്തിച്ചു. 

വിശിഷ്ടാതിഥികളായ  ദലീമ ജോജോ എംഎൽഎ,  ലേഖ എം.ജി . ശ്രീകുമാർ, ജോളി ആലുക്കാസ്, സാറാക്കുട്ടി മത്തായി, മിനി സാജൻ, പ്രിയ അനൂപ്, ഷീല പ്രിൻസ്, സൂസി വർക്കി, റാണി ഉമ്മൻ, ഗീത വേണുഗോപാൽ, സിനി കിഴക്കേക്കുറ്റ്, ഡോ.സിന്ധു പിള്ള, അഖില ആനന്ദ്  എന്നിവരെ വനിതാ ഫോറം ചെയർപേഴ്സൺ ലാലി കളപ്പുരയ്ക്കൽ സ്വാഗതം ചെയ്തു. 

 ഫോമായുടെ സ്വപ്നപദ്ധതിയായ 'സഞ്ജയിനി സ്പോൺസർ എ സ്റ്റുഡന്റ്' പ്രോജക്ട് വൻവിജയമാക്കിത്തീർത്തതിന് സ്പോൺസർമാരോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് , പദ്ധതിയുടെ സെക്കൻഡ് ഫെയ്സ് ഒക്ടോബറിൽ നടപ്പാക്കുമെന്നും അവർ അറിയിച്ചു. 

വൈസ് ചെയർ  ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പാരോൾ എന്നിവരുടെ അധ്വാനവും എടുത്തുപറഞ്ഞു.

ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പുരുഷ നേതാക്കൾക്ക് താങ്ങായി നിന്ന വനിതകളെ ആദരിക്കുക എന്ന പരിപാടി, തന്നെ സംബന്ധിച്ച്  കുടുംബത്തിലുള്ളവർക്ക് അർഹമായ ആദരവ് നൽകുന്നതിനുള്ള സന്തോഷമാണ് പകരുന്നതെന്ന് ലാലി കളപ്പുരയ്ക്കൽ അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിലെയും കുടുംബത്തിലെയും ഉത്തരവാദിത്തങ്ങൾ പരാതിയോ പരിഭവമോ ഇല്ലാതെ  മികവോടെ കൈകാര്യം ചെയ്തതിനാണ് ഈ സ്ത്രീരത്നങ്ങൾ ആദരിക്കപ്പെട്ടത്.

ഏത് പാനൽ ജയിച്ചുവന്നാലും ഏറ്റെടുത്ത കാരുണ്യപദ്ധതികൾ മുഴുമിക്കാൻ സംഘടനയ്ക്കൊപ്പം ഉണ്ടാകുമെന്നും ചെയർപേഴ്സൺ ഉറപ്പുനൽകി. കഴിവുള്ള കൂടുതൽ വനിതകൾ മുന്നോട്ട് വരണമെന്നും, നിഷ്പക്ഷമായും നിസ്വാർത്ഥമായും സംഘടനയുടെ വളർച്ചയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സെക്രട്ടറി ഷൈനി അബൂബക്കറിന് മൈക്ക് കൈമാറിയത്. 

ലോക കേരള സഭയിലെ ആദ്യ വനിതാ അംഗമായ ആനി ലിബുവിനെയും ഫോമാ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരെ വിമൻസ് ഫോറം സെക്രട്ടറി സ്വാഗതം ചെയ്തു.

വിമൻസ് ഫോറത്തിന്റെ പദ്ധതികൾക്ക് സ്പോൺസർമാരെ സംഘടിപ്പിക്കുന്നതടക്കം ഏറെ സഹായങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ആനി ലിബു എന്ന് ഷൈനി അബൂബക്കർ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ കഴിവുകൾ പുറത്തുകൊണ്ടുവരികയും സമൂഹത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുക  എന്നതാണ് സ്ത്രീ ശാക്തീകരണ പരിപാടിയുടെ ലക്ഷ്യമെന്ന് ആനി ലിബു വ്യക്തമാക്കി. പെൺമക്കൾക്ക്  പിതൃസ്വത്തിൽ അവകാശമുണ്ടെന്ന് നിയമപോരാട്ടം നടത്തി സ്ഥാപിച്ചെടുത്ത് ചരിത്രത്തിൽ ഇടം നേടിയ മിസിസ് മേരി റോയിയെക്കുറിച്ചും തന്റെ പ്രസംഗത്തിൽ അവർ ഓർമ്മിച്ചു. 

ഫോമായുടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അണിയറയിലും അരങ്ങത്തും പ്രയത്നിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പുരുഷ നേതാക്കൾക്ക് താങ്ങായി നിന്ന വനിതാ നേതാക്കളെ ആദരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ആനി ലിബു കൂട്ടിച്ചേർത്തു

ദലീമ ജോജോ എംഎൽഎ യിൽ നിന്ന് ആദരവ് ഏറ്റുവാങ്ങിയ സ്ത്രീരത്നങ്ങൾ:

1. കുസുമം ടൈറ്റസ്, സിയാറ്റിൽ (മുൻ വനിതാ ചെയർ, മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ പത്നി)
2. സലോമി ഊരാളിൽ,  ന്യൂയോർക്ക് (മുൻ പ്രസിഡന്റ് ബേബി ഊരാളിലിന്റെ പത്നി)
3. ത്രേസ്യാമ്മ മാത്യു, പെൻസിൽവാനിയ (മുൻ പ്രസിഡന്റ് ജോർജ്ജ് മാത്യുവിന്റെ പത്നി)
4. റേച്ചൽ ഫിലിപ്പ്, ഡാളസ് (മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ ഭാര്യ)
5. അനി വച്ചാച്ചിറ, ഷിക്കാഗോ (മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ പത്നി)
6. സിസ്സി അനിയൻ, ന്യൂജേഴ്സി (പ്രസിഡന്റ് അനിയൻ ജോർജിന്റെ ഭാര്യ)
7. അഞ്ജന കൃഷ്ണൻ, ഫ്ലോറിഡ (ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്റെ പത്നി)
8. സാറാമ്മ ടി ഉമ്മൻ, ന്യൂയോർക്ക് (ട്രഷറർ തോമസ് ടി ഉമ്മന്റെ പത്നി) 
9. ലാലി കളപ്പുരക്കൽ, ന്യൂയോർക്ക് (വനിതാ ഫോറം  ചെയർപേഴ്സൺ )
10. മഞ്ജു നായർ ,ന്യൂയോർക്ക് (വൈസ് പ്രസിഡന്റ് പ്രദീപ് നായരുടെ പത്നി)
11.ലിൻസി ജോസ് മണക്കാട് , ഷിക്കാഗോ(ജോയിന്റ് സെക്രട്ടറി ജോസ് മണക്കാടിന്റെ പത്നി)
12.ജൂണ തോമസ് ,ഫ്ലോറിഡ (ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിലിന്റെ ഭാര്യ )

മറ്റു വിശിഷ്ടാതിഥികൾ:
1.ലേഖ എം.ജി.ശ്രീകുമാർ (എം.ജി.ശ്രീകുറിന്റെ പത്നി)
2.ജോളി ആലുക്കാസ്(ജോയ് ആലുക്കാസ്)
3.സാറാക്കുട്ടി മത്തായി(ഒലിവ് ബിൽഡേഴ്‌സ്)
4.മിനി സാജൻ(സാജ് എർത്ത് റിസോർട്)
5.പ്രിയ അനൂപ് (എ വി എ ഗ്രൂപ്പ്)
6.ഷീബ പ്രിൻസ് (പ്രിൻസ് ജ്യുവലേർസ്)
7.സൂസി വർക്കി (ഹാനോബർ ബാങ്ക്)
8.ഗീത വേണുഗോപാൽ(ഒയാസിസ് കെമിക്കൽ ഗ്രൂപ്പ്)
9.ഡോ. സിന്ധു പിള്ള, കാലിഫോർണിയ 
10.അഖില ആനന്ദ് (പിന്നണി ഗായിക)
11.റാണി തോമസ് (ലോസൺ ട്രാവൽസ്)

see also: https://emalayalee.com/vartha/271729

പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം പ്രവാസ നാട്ടിലും എരിഞ്ഞു തീരുന്ന വനിതകളെപ്പറ്റി ദലീമ ജോജോ എം.എൽ.എ; ഫോമാ  വിമൻ എംപവർമെന്റ് പ്രോഗ്രാം വൻവിജയം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക