Image

നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ ഓണാഘോഷം വിപുലമായി 

Published on 07 September, 2022
 നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ ഓണാഘോഷം വിപുലമായി 

 

എഡ്മണ്ടന്‍: ആല്‍ബര്‍ട്ടിയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോര്‍ത്തേണ്‍ ആല്‍ബര്‍ട്ടാ മലയാളി ഹിന്ദു അസോസിയേഷന്റെ (ചഅങഅഒഅ) നേതൃത്വത്തില്‍ ഓണം 2022 വളരെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബര്‍ മൂന്നിന് എഡ്മണ്ടനിലെ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളില്‍ വച്ചായിരുന്നു പരിപാടികള്‍ നടത്തപ്പെട്ടത്. രാവിലെ 11ന് നമഹ പ്രസിഡന്റ് രവി മങ്ങാട്ട്, സെക്രട്ടറി പ്രജീഷ് നാരായണന്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിവ മനോഹരി ഡാന്‍സ് അക്കാദമി ടീച്ചര്‍ ഗോമതി ബറൂഡ നമഹ സ്‌പോണ്‍സര്‍ ജിജോ ജോര്‍ജ് എന്നിവരെ വേദിയില്‍ ആദരിച്ചു.

വിഭവ സമ്യദ്ധമായ ഓണസദ്യയ്ക്കുശേഷം നയനമനോഹരമായ കലാപരിപാടികള്‍ അരങ്ങേറി. വാദ്യമേളങ്ങളുടേയും പൂവിളികളുടെയും അകന്പടിയോടു കൂടിയുള്ള മാവേലി വരവ് ഏവര്‍ക്കും വ്യത്യസ്തമായ അനുഭവമായി.

നമഹ മാതൃസമിതിയുടെ നേതൃത്വത്തില്‍ അതിമനോഹരമായ തിരുവാതിരകളിയും നമഹ ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിച്ച നൃത്തനൃത്ത്യങ്ങള്‍ കാണാഘോഷപരിപാടികള്‍ക്ക് മാറ്റു കൂട്ടി. സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് ശേഷം നമഹ കുടുംബങ്ങളുടെ വടം വലി, കുട്ടികളുടെ കായിക മത്സരങ്ങള്‍ എന്നിവ നടന്നു. കലാപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും ശേഷം കുട്ടികള്‍ക്കുള്ള സമ്മാന വിതരണം മാതൃസമിതി കോര്‍ഡിനേറ്റര്‍ ജ്യോത്സന സിദ്ധാര്‍ഥിന്റെ നേതൃത്വത്തില്‍ നടന്നു.

ജോസഫ് ജോണ്‍ കാല്‍ഗറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക