യുക്മ ദേശീയ കലാമേള: ലോഗോ രൂപകല്‍പനയ്ക്കും നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on 07 September, 2022
 യുക്മ ദേശീയ കലാമേള: ലോഗോ രൂപകല്‍പനയ്ക്കും നാമകരണത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു

 

ലണ്ടന്‍: പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാറില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും, (കലാമേള നഗര്‍) അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ നാഷണല്‍ കലാമേളയിലും കലാമേളയുമായി ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കുന്നതാണ്.


ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജണല്‍ കലാമേളകള്‍ ഒക്ടോബര്‍ 8 മുതല്‍ 29 വരെ നടക്കുന്നതാണ്. യുക്മ റീജിയണല്‍ കലാമേളകള്‍ വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് റീജണല്‍ കമ്മിറ്റി നേതൃത്വങ്ങള്‍. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മുടക്കം വരാതെ ഓണ്‍ലൈനായി നടത്തേണ്ടിവന്ന കലാമേളകള്‍ പൂര്‍വാധികം ഭംഗിയായി വേദികളില്‍ നടത്തുവാനുള്ള നടപടികള്‍ പുതിയ ദേശീയ നേതൃത്വത്തിന്റെ കീഴില്‍ പുരോഗമിക്കുകയാണ്. യുക്മയുടെ പത്ത് റീജണുകളിലായി നടക്കുന്ന കലാ മത്സരങ്ങളിലെ വിജയികളാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യരാകുന്നത്.

 

മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും നഗര്‍ - ലോഗോ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ വരെ രൂപകല്‍പനചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉണ്ടാകുകയുള്ളൂ. സെപ്റ്റംബര്‍ 20 വരെ ലെരൃലമേൃ്യ.ൗസാമ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് നാമനിര്‍ദ്ദേശങ്ങള്‍ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നന്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

 

 


നഗര്‍ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്േറായും നല്‍കുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകല്‍പ്പന ചെയ്യുന്ന വ്യക്തിക്കും ക്യാഷ് അവാര്‍ഡും മെമന്േറായും നല്‍കുന്നതാണ്.

യു കെ മലയാളികളുടെ ദേശീയോത്സസവത്തിന്റെ പ്രൗഢിയും ആവേശവും ഒട്ടും തന്നെ ചോര്‍ന്നു പോകാത്ത വിധം നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേള വന്‍ വിജയമാക്കുവാന്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അഭ്യര്‍ഥിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക