Image

കെഇസി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് 20 വരെ അപേക്ഷിക്കാം

Published on 07 September, 2022
 കെഇസി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് 20 വരെ അപേക്ഷിക്കാം

 

ദോഹ: ഖത്തറില്‍ വിജയം വരിച്ച മലയാളി സംരംഭകര്‍ക്ക് കേരള എന്‍ട്രപ്രണേര്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡിന് ഈ മാസം 20 വരെ അപേക്ഷിക്കാമെന്ന് കെഇസി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ചിറക്കല്‍ അറിയിച്ചു. മൈക്രോ, സ്‌മോള്‍, മീഡിയം വിഭാഗങ്ങളിലായി വിജയം വരിച്ച മലയാളി പ്രവാസികളെ ആദരിക്കുകയും കൂടുതല്‍ ഉയരങ്ങളിലേക്കെത്തുവാന്‍ സഹായിക്കുകയുമാണ് അവാര്‍ഡ് ലക്ഷ്യംവയ്ക്കുന്നത്.

ബിസിനസിലെ നൂതന ആശയങ്ങള്‍, ആരോഗ്യകരമായ വളര്‍ച്ച, കോവിഡ് പ്രതിസന്ധി നാളുകളിലൈ അതിജീവനം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന സംരംഭകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. ഭക്ഷണം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ട്രാന്‍സ്‌പോര്‍ട്ട്, ഗാര്‍മെന്റ്‌സ് ആന്റ് ഫൂട്വെയര്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ്, ലോജിസ്റ്റിക്‌സ്, ഐ.ടി, മീഡിയ, കായികം തുടങ്ങി 14 മേഖലകളില്‍ നിന്ന് നോമിനേഷനിലൂടെയാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുക.

സംരംഭകര്‍ക്ക് സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റാരെങ്കിലും മുഖേന നോമിനേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യാം.www.kecqa.comഎന്ന വെബ്‌സൈറ്റ് വഴിയോ https://docs.google.com/forms/d/1YsFUh_WPHOuKXw7GOT4ZnUqrSOMpDjzQWWSOpY_PvW0/edit എന്ന ഗൂഗിള്‍ ഫോം വഴിയോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 77431473 എന്ന നന്പറില്‍ ബന്ധപ്പെടാം.

അമാനുല്ല വടക്കാങ്ങര

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക