MediaAppUSA

ഫോമാ ബിസിനസ് മീറ്റ്: ഇടുക്കിയിൽ ഇറിഗേഷൻ മ്യുസിയം സ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ 

Published on 09 September, 2022
ഫോമാ ബിസിനസ് മീറ്റ്: ഇടുക്കിയിൽ ഇറിഗേഷൻ മ്യുസിയം സ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ 

More Fomaa news: https://emalayalee.com/fomaa

കാൻ കുൻ: ഫോമാ ബിസിനസ് മീറ്റിൽ ഞാൻ സംസാരിക്കുന്നത്തിൽ കാര്യമില്ലെന്ന് പറഞ്ഞാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ  പ്രസംഗം തുടങ്ങിയത്.

വേദിയിൽ ഉപവിഷ്ടരായിട്ടുള്ളവർ പറയുന്നത്  കേൾക്കുക എന്നുള്ളതാണ് എൻറെ ദൗത്യം . എല്ലാവരുടെയും ജീവിതാനുഭവങ്ങളും വളർച്ചയും ഒരു മാതൃകയാക്കാനും അത് ഒരു അനുഭവമാക്കി മാറ്റുവാനും  കിട്ടുന്ന സന്ദർഭം ആയിട്ടാണ് ഞാൻ ഇതിനെ  കാണുന്നത് .

കേരളത്തെ സംബന്ധിച്ച് കർഷകരാണ് നട്ടെല്ല്. ഇപ്പൊ എനിക്ക് തോന്നുന്നു കർഷകരെ സംരക്ഷിക്കാൻ ഉള്ള ഒരു നട്ടെല്ലു  മലയാളികളായ  സംരംഭകരും വ്യവസായികളും ആണ് എന്ന്.  നിങ്ങളുടെ സഹായവും പിന്തുണയും ആണ് നാടിൻറെ നിലനിൽപ്പിന് വേണ്ടത്. സംരംഭങ്ങൾ വരുമ്പോൾ അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ രൂപപ്പെടുകയും തർക്കങ്ങൾക്ക് ഇടം നൽകുകയും ചെയ്യുന്നത് വലിയ ആശങ്ക ജനിപ്പിച്ചിട്ടുള്ള കാര്യമാണ് .

ലോകകേരളസഭയോടു കൂടി കുറച്ചു കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാൻ നമുക്ക് സാധിച്ചു.   ചർച്ചകൾ
 ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് . അതിലൂടെ വലിയ മാറ്റങ്ങൾക്ക് രൂപം നൽകുവാൻ  സാധിക്കും . 

നല്ല വ്യവസായ അന്തരീക്ഷം രൂപപ്പെടുത്താൻ വ്യവസായ   മന്ത്രി ശ്രീ രാജീവ്   വളരെയേറെ ശ്രദ്ധിക്കുന്നു.
ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾ നടത്താൻ  കഴിയുന്ന ഒരു സംസ്ഥാനമാണ് കേരളം.  എൻറെ  വകുപ്പിനെ പറ്റി  വിചാരിക്കുന്നത് കുടിവെള്ള വിതരണവും ഡാമുകളുടെ സംരക്ഷണവും തീരദേശ സംരക്ഷണവും   മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പ് എന്നാണ്. അതിൽ നിന്ന് വിട്ടു  ഇടുക്കിയിൽ  കേരളത്തിൽ ആദ്യമായി  ഒരു ഇറിഗേഷൻ മ്യൂസിയം കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് .

മലമ്പുഴ ഡാം, പീച്ചി ഡാം തുടങ്ങിയവയുടെ  മിനിയേച്ചർ രൂപങ്ങൾ തീർക്കും . നാഷണൽ ഇൻറർനാഷണൽ സെമിനാറുകൾ  നമുക്ക് അവിടെ സംഘടിപ്പിക്കാം. 

 ഇവിടെ സൂചിപ്പിച്ചതുപോലെ ബഡ്ജറ്റ് റൂമുകൾ, ഡോർമിറ്ററികൾ, സ്റ്റാർ സൗകര്യങ്ങൾ ഉള്ള റൂമുകൾ എല്ലാം ഒരുക്കും.  ഒരു 10 - 25 ഏക്കർ സ്ഥലത്ത് ഇടുക്കി ആർച്ച് ഡാമിനോട് അനുബന്ധമായി ഇറിഗേഷൻ മ്യൂസിയം കൊണ്ടുവരാനായി ആഗ്രഹിക്കുന്നു  . അതുപോലെ ഇറിഗേഷൻ ടൂറിസമെന്ന ഒരു പുതിയ പദ്ധതി രൂപകൽപ്പന ചെയ്യുകയാണ് 

നമ്മുടെ ഡാമുകളുമായി  ബന്ധപ്പെട്ട ടൂറിസ സാധ്യതകൾ പ്രയോജനപെടുത്താൻ   ടൂറിസം ഡിപ്പാർട്ട്മെൻറ്മായി ആലോചിക്കും.   നാച്ചുറൽ ടൂറിസം വളർത്താം. അതിനു ടൂറിസ്റ്റുകൾക്ക് അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കണം-മന്ത്രി പറഞ്ഞു .   

അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

നമ്മുടെ വലിയ ഒരു സ്വപ്നമായിരുന്നു ബിസിനസുകാരുടെ ഒരു മീറ്റ്  കൻകൂണിൽ നടത്തുക എന്നുള്ളത് അതിൻറെ തുടക്കം ആയി  കഴിഞ്ഞ ജൂലൈയിൽ   കേരളത്തിൽ ഒരു ബിസിനസ് സെമിനാർ നടത്തിയിരുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 250 ഓളം ബിസിനസ്സുകാർ  എറണാകുളത്ത്   ഒത്തുകൂടുകയും അവിടെ ബിസിനസ്  കാര്യങ്ങൾ പങ്കിടുകയും ചെയ്തു . കോവിഡ് കാലത്ത്  അവർക്കുണ്ടായ ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ  പുതിയ ബിസിനസ് സംരംഭങ്ങൾ അതെല്ലാം അവരവിടെ ഷെയർ ചെയ്തു. ഫോമയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വിജയമായിരുന്നു. അന്ന്  അമേരിക്കയിൽ നിന്ന് ഏകദേശം 40 ബിസിനസുകാരാണ് അവിടെയെത്തിയത് .മിഡിലീസ്റ്റ്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഗൾഫ്,  എന്നിവിടങ്ങളിൽ നിന്നായി   ആയി ഏകദേശം ഇരുന്നൂറോളം ബിസിനസുകാർ വന്നിരുന്നു .

യുസഫ് അലി, ജോയി ആലുക്കാസ് എന്നിവർക്ക് വരാൻ പറ്റിയില്ലെങ്കിലും  കേരളത്തിൽ  നിന്നും   മിഡിലീസ്റ്റിൽ നിന്നും  അമേരിക്കയിലുമുള്ള ബിസിനസ്സുകാർ ഇവിടെ വന്നിട്ടുണ്ട്.  നെപ്പോളിയൻ സാർ ഒരു സക്സസ്ഫുൾ ബിസിനസുകാരൻ ആണ്.

നടൻ  ആയിട്ടാണ്  മനസിലാക്കിയതെങ്കിലും അദ്ദേഹത്തിൻറെ വീട് സന്ദർശിച്ചപ്പോഴാണ് മനസിലാക്കിയത്  അദ്ദേഹത്തിന്റെ  ഡേ ട്രേഡിംഗ്. സ്റ്റോക്ക് തലേന്ന് വാങ്ങുന്നു.  പിറ്റേ ദിവസം വിൽക്കുന്നു. കാശ് വരുന്നു പോകുന്നു.  അദ്ദേഹം ഡേ ട്രേഡ് ചെയ്യുന്നുണ്ട്.  സ്റ്റോക്ക് ഇടിഞ്ഞ് താഴെ പോകുമ്പോൾ അദ്ദേഹം 3, 4, 5, 10 മില്യൺ ഡോളർ സ്റ്റോക്കുകൾ മേടിക്കുന്നു. പിന്നെ സ്‌ക്രീനിൽ കാണുന്നത് 50 മില്യൺ ഡോളർ ആയിട്ടാണ്.   

 ബിസിനസുകാരുടെ ഒരു  മീറ്റിങ് ആകുമ്പോൾ അവരുടെ ഉയർച്ചതാഴ്ചകൾ ഷെയർ ചെയ്യാനുള്ള ഒരു സമയം കൂടിയാണ്.  ഡോക്ടർ അനൂപ്  നേതൃത്വം നൽകുന്ന  മെഡിമിസ്‌ക് സോപ്പ് ഉപയോഗിക്കാത്ത ആരും തന്നെയില്ല. അദ്ദേഹവും  ഇപ്പോൾ കൊച്ചിയിൽ  ഒരു വലിയ ആയുർവേദ റിസോർട്ട്   പ്ലാൻ ചെയ്തിട്ടുണ്ട് 

ഡോ. പി വി മത്തായി

ഒലിവ് ഗ്രൂപ്പിൻറെ ചെയർമാൻ പി വി മത്തായി  ഭവന നിർമ്മാണ രംഗത്ത് 39 വർഷത്തെ കരുത്തുറ്റ പാരമ്പര്യമുള്ള ഒലിവ് ബിൽഡേഴ്സ് ചെയർമാനാണ്.   ന്യൂജേഴ്സി കേന്ദ്രമാക്കി മില്ലേനിയം കൺസൾട്ടിംഗ് എന്ന ഐടി  കമ്പനി നടത്തിയിരുന്നു. സിറ്റിബാങ്ക് ഉൾപ്പെടെയുള്ള പ്രശസ്തമായ പ്രസ്ഥാനങ്ങൾ ആയിരുന്നു മില്ലേനിയം ക്ലയിന്റ്സ് .

ഗ്രീൻ  കാർഡ് ഹോൾഡർ ആയ ഡോ. പി വി മത്തായി 1983ലാണ് മുംബൈയിൽ വലിയ ബിൽഡേഴ്സ് എളിയരീതിയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ രംഗത്ത് വലിയ  അത്ഭുതങ്ങൾ സൃഷ്ടിച്ച ജൈത്രയാത്ര തുടരുന്നു .

'ഒലിവിനേയും  ഫോമയേയും  പറ്റി പറയുകയാണെങ്കിൽ പ്രിയമുള്ളവരെ ഫോമാ ഒലിവ് ആണ് ഒലിവ് ഫോമയും ആണ് . ഫോമാ  രൂപീകൃതമായ ശേഷം ആദ്യത്തെ കൺവെൻഷൻ നടക്കുന്നത് ഡാലസിൽ  ആയിരുന്നു .ഡാലസ് കൺവെൻഷൻ മെയിൻ സ്പോൺസർ ഞങ്ങളായിരുന്നു. ഇന്ന് ഏഴാമത്തെ കൺവെൻഷൻ നടക്കുമ്പോൾ പ്ലാറ്റിനം സ്പോൺസർ ആയി  വരാനും   സാധിച്ചു .

ഞങ്ങൾ ആദ്യം ഫോമയിൽ  വരുമ്പോൾ കേരളത്തിൽ ഞങ്ങളുടെ ഇൻവെസ്റ്റ്മെൻറ് എന്ന് പറയുന്നത് വെറും 100 കോടി രൂപയായിരുന്നു. ഇന്ന് 3,500 കോടി. അതിനു  ഫോമയുടെ പങ്ക് ചെറുതല്ല. ഫോമയിലും  ഫോമയുടെ അംഗ സംഘടനയിൽ  ഉള്ള 600 പേരോളം  ഞങ്ങളുടെ ഫ്‌ലാറ്റ്  വാങ്ങിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് വിൽക്കാൻ  ഇപ്പോൾ മെക്സിക്കോയിൽ നിൽക്കുന്നു. ഇത് 49-മത്തേ   രാജ്യമാണ്. ഈ 49 രാജ്യങ്ങളിലും എല്ലാ മലയാളി സംഘടനകളും ആയി  സംസാരിച്ചാണ്  ബിസിനസ് ചെയ്യുന്നത്. ഉഗാണ്ടയിൽ പോയപ്പോൾ അവിടെയും മലയാളി അസോസിയേഷൻ ഉണ്ട് .

ഡോ. എ.വി അനൂപ്

ഡോ. എ.വി അനൂപ് സിനിമയും നാടകവും സാമൂഹ്യ പ്രവർത്തനവും ഒക്കെയായി ചെന്നൈ മലയാളികൾക്കിടയിൽ സജീവമാണ്.  അദ്ദേഹത്തിൻറെ കുടുംബം മുന്നൂറ് വർഷത്തിലേറെയായി ആയുർവേദ ചികിത്സ രംഗത്തുണ്ട് .ശരിയായ ആയുർവേദചികിത്സ ന്യായമായ ചെലവിൽ ഏവർക്കും ലഭ്യമാകുന്ന സമ്പൂർണ്ണ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി ആണ്  സഞ്ജീവനം ആയുർവേദ  ഹോസ്പിറ്റൽ. 

50 വർഷമായി ജനമനസ്സിൽ പ്രയാണം തുടരുന്ന മെഡിമിക്സ്  ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സോപ്പ് ആണ് . കാൻസറിനെതിരെയുള്ള പോരാട്ടം അടക്കമുള്ള നിരവധി മാതൃക പദ്ധതികൾ നേതൃത്വം കൊടുക്കുന്ന അനൂപ്  സിനിമ നടനായും നിർമ്മാതാവായും തുടങ്ങി മെഡിമിക്സിന്  പുറമേ സഞ്ജീവനം  
അങ്ങനെ പെരുമയുള്ള വ്യവസായങ്ങൾ  വേറെയുണ്ട് .

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സിനിമാ എഴുതി ഉണ്ടാക്കി റിലീസ് ചെയ്ത ഗിന്നസ്  റെക്കോർഡ് ഉണ്ട് . ഏകദേശം മുപ്പതിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് .ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സമയം കണ്ടെത്തുന്നു. ഒളിമ്പിക് മെഡൽ ലക്ഷ്യത്തോടെ തൊടുപുഴയിൽ ഒരു പരിശീലന കേന്ദ്രം തുടങ്ങി .  

'ഫോമാ ഇങ്ങനെ ഒരു അവസരം ബിസിനസ് കമ്മ്യൂണിറ്റിക്ക് നൽകിയത്  തീർച്ചയായും  നല്ല കാര്യമാണ് .സാധാരണ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും ഒരു മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ അവിടെ മിക്കവാറും  കേരളത്തിനെ  പറ്റി മോശം അഭിപ്രായം പറയുന്നത് ഞാൻ കേൾക്കാറുണ്ട്.   ഇവിടെ എല്ലാവരും പോസിറ്റീവ് ആയിട്ടാണ് സംസാരിച്ചത് എന്നുള്ളത് വളരെ സന്തോഷമുണ്ട് . 

കേരളത്തിൽ വ്യവസായം തുടങ്ങുന്നത്  നമ്മളെല്ലാം പ്രോത്സാഹനം നൽകണം. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാവുന്നതാണ് എന്നാണ് പറയാനുള്ളത്. വ്യക്തിപരമായി ജീവിതത്തിൽ ഒരിക്കലും ബിസിനസ് രംഗത്ത് വരരുത് എന്ന് ആഗ്രഹിച്ചിരുന്നു ഒരാളുടെ മകനാണ് ഞാൻ. അച്ഛൻ കേരള ഫിഷറീസ് വകുപ്പ് ഡയറക്ടർ ആയിരുന്നു. അദ്ദേഹം   ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് നിര്യാതനായി 

ചെറിയ കമ്പനി ആയിരുന്നു അമ്മാവൻ തുടങ്ങിയ മെഡിമിക്സ്. ഒരു സമരം വന്നു പൂട്ടി. അത് തുറക്കുവാൻ വേണ്ടി എന്നെ 40 വർഷം മുമ്പ്  ചെന്നൈയിലേക്ക് ക്ഷണിക്കുകയാണ് ഉണ്ടായത്. ഇന്നീ  നിലയിൽ എത്തി.

ബിസിനസിൽ വരുന്നവർക്ക്  വിജയ തന്ത്രം എന്താണെന്ന് പറഞ്ഞു കൊടുക്കാൻ പറ്റുമോ എന്നാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ അങ്ങനെ  മന്ത്രം ഒന്നുമില്ല.    നമുക്ക് ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുക. മറ്റുള്ളവരെ  വിശ്വസിക്കുക .99% ബിസിനസുകാരും പറയുന്നത് അവർക്ക് ബിസിനസ് നോക്കാൻ സമയമില്ല, 24മണിക്കൂർ പോരെ എന്നാണ്. പക്ഷേ അങ്ങനെയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ 

ഞാൻ ബിസിനസിനോടൊപ്പം തന്നെ കലയും കൊണ്ട് നടക്കുന്ന ഒരാളാണ് .നമ്മുടെ നമ്മുടെ ജീവിതത്തിൽ നമുക്ക് ആഗ്രഹമുള്ള കാര്യങ്ങൾ എല്ലാം ചെയ്യുക. അതിന് തീർച്ചയായും സമയം കണ്ടെത്തണം എന്നാണ് ബിസിനസ്സുകാരൻ  എന്ന നിലക്ക് എനിക്ക് ഇവിടെ പറയാനുള്ളത് .ഞാൻ ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരാളാണ് ,ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള ആളാണ്.

 അതോടൊപ്പം തന്നെയാണ് പുതിയ ബിസിനസ് സംരംഭങ്ങൾ കൊണ്ടുവരാൻ സമയം കാണുന്നത് . അഭിനയം എനിക്ക് പഠിക്കുന്നകാലത്തുതന്നെ ഉണ്ടായിരുന്നു. 40 കൊല്ലമായി ചെന്നൈയിൽ  സ്ഥിരമായി നാടകം ചെയ്യുന്ന ഒരാളാണ്. കൊറോണ സമയത്ത് സംഗീതവുമായി ഒരു ബന്ധവുമില്ലാതിരുന്ന ഞാൻ ഓൺലൈൻ വഴി ഫ്ലൂട്ട് വായിക്കാൻ പഠിച്ചു . ഇതെല്ലാം ബിസിനസുകാർക്കും സാധിക്കും എന്നാണ് എനിക്ക് പറയാനുള്ളത് 

ഞാൻ കഴിഞ്ഞ ആറുവർഷമായി ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത് കേരളത്തിലാണ് .മേളം  ബ്രാൻഡ് ആറുവർഷം മുമ്പ് ഞാൻ വാങ്ങിക്കുകയുണ്ടായി. നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട് .കൊറോണക്ക് തൊട്ടു മുമ്പാണ് സഞ്ജീവനി ഹോസ്പിറ്റൽ ആരംഭിച്ചത്
കേരളത്തിൽ ഒരു ഗ്ലോബൽ ആയുർവേദ വില്ലേജ് തുടങ്ങാൻ  കേരളസർക്കാറിനു പദ്ധതിയുണ്ട്.   അതിൻറെ ഒരു  പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ കേരളത്തിൽ കൂടുതൽ ബിസിനസ് ചെയ്യും എന്നു കൂടി ഉറപ്പു പറയുന്നു.  .


ജോൺ ടൈറ്റസ് 
വ്യവസായിയും ഫോമയുടെ മുൻ പ്രസിഡണ്ടും ആണ് ജോൺ ടൈറ്റസ് കേരള അസോസിയേഷൻ ഓഫ് വാഷിങ്ടണിലെ മുൻ പ്രസിഡൻറ് ഫോമായുടെ മുൻപ് ഉപദേശക  സമിതി ചെയർമാനും ആയിരുന്നു . 

ഫോമായുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൈയ്യയച്ച് സംഭാവനകൾ നൽകിയിട്ടുണ്ട് .1984 ജോൺ ടൈറ്റസ്  കൺട്രോൾ ഇൻകോർപ്പറേറ്റഡ് രൂപീകരിച്ചു. എഫ് എ എ സർട്ടിഫിക്കറ്റ് നേടിയ ഈ സ്ഥാപനം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നു  
 
പലപ്പോഴും ബിസിനസിൽ ഉണ്ടാവുന്ന പരാജയങ്ങൾ ആരും പറയാറില്ലെന്നു ജോണ് ടൈറ്റസ് ചൂണ്ടിക്കാട്ടി.  എപ്പോഴും വിജയം മാത്രമാണ് പറയുക.  നമ്മൾ ഓർത്തിരിക്കണം ബിസിനസ്സിൽ പരാജയവും  വിജയവും . അത് പോലെ പണമുണ്ടാക്കാനായി  മാത്രം എന്ന ലക്ഷ്യത്തിൽ ബിസിനസ് തുടങ്ങാൻ  ആലോചിക്കരുത് കുടുബത്തിന് ഒരു സപ്പോർട്ട് എന്നത് ആയിരിക്കണം മനസ്സിൽ കരുതേണ്ടത് .  

വർക്കി എബ്രഹാം

മലയാളികൾക്ക് അഭിമാനമായ എറക് ഷൂസിന്റെയും ഹാനോവർ ബാങ്കിന്റെയും സ്ഥാപകനും ഡയറക്ടറും.  
തിരുവല്ല നീരേറ്റുപുറം സ്വദേശിയായ വർക്കി എബ്രഹാം 1980 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ന്യൂയോർക്ക് പബ്ലിക് സ്കൂളിലാണ്  ഔദ്യോഗിക ജീവിതം ആരംഭിച്ചത് . തുടർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പ്രവേശിച്ചു. ഇതിനിടെ 30 വർഷം മുമ്പ് ഇറ്റാലിയൻ കമ്പനിയായ എറക് ഷൂസിന്റെ  ഉടമയുമായി പരിചയപ്പെടുകയും പിന്നീട് കമ്പനി ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് കമ്പനി മെക്സിക്കോയിൽ നിന്ന് ചെന്നൈ ആലുവ എന്നിവിടങ്ങളിലേക്ക് മാറ്റി.
അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം  ഉണ്ടായ 2007 ൽ ബാങ്കിംഗ്  ഇൻഡസ്ട്രിയിലെക്ക്  കടന്ന് ഹാനോവർ  ബാങ്ക് സ്ഥാപിച്ചു. ഇക്കഴിഞ്ഞ ജൂണിൽ ബാങ്ക് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത പബ്ലിക് ട്രേഡിംഗ് തുടങ്ങി ആദ്യമായാണ് ഒരു മലയാളി സ്ഥാപനം ന്യൂയോർക്ക് സ്റ്റേറ്റ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് .ലോക കേരള സഭ അംഗമായ അദ്ദേഹം നാടുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നു . മാർത്തോമാ സഭാ കൗൺസിൽ അംഗമായി പ്രവർത്തിച്ച അദ്ദേഹം ഓണക്കാലത്തെ പ്രമുഖമായ നീരേറ്റുപുറം വെള്ളം കളിയുടെ രക്ഷാധികാരി ആണ്. 
സൂസി ആണ് ഭാര്യ അറ്റോർണി ആയ സുബിയും  ബാങ്കറായ സാബുവും  ആണ് മക്കൾ .  

രണ്ടുപേരുകൾ  എടുത്തു പറഞ്ഞാണ്  വർക്കി എബ്രഹാം സംസാരം തുടങ്ങിയത്. 2008-ൽ   സാമ്പത്തിക മാന്ദ്യം ഉണ്ടായ സമയത്ത് ബാങ്കിൻറെ പ്രയാസ കാലഘട്ടങ്ങളിൽ   സഹായമായി വന്ന ജോൺ ടൈറ്റസ്. അതുപോലെതന്നെ മുത്തൂറ്റ് കോർപ്പും.  എറിക് ക് ഷൂസ് അമേരിക്കയിലുടനീളം സപ്ലൈ ചെയ്യുന്നുണ്ട് ഓൺലൈനായും ഇപ്പോൾ  സപ്ലൈ  ഉണ്ട് . 

വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും  ജീവിതം തമ്മിലുള്ള ബാലൻസിംഗിനെ പറ്റിഎന്തെങ്കിലും പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു . മധു കൈതപ്രം സംവിധാനം ചെയ്ത ഏകാന്തം എന്ന സിനിമയിലെ തൊഴിലും ബിസിനസും ഏറ്റവും ഭംഗിയായി കൊണ്ടുപോകാൻ ശ്രമിച്ചിട്ടും കെ പി എ  മേനോൻ കുടുംബത്തിന്  വേണ്ടി ചെലവഴിക്കേണ്ട സമയത്തിൽ  പരാജയപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചു പോയ ഒരു കഥാപാത്രമായിരുന്നു.  

നമുക്ക്  ബിസിനസ് കുടുംബ സ്വത്തായി കിട്ടിയതാണ്.  നമ്മുടെ അധ്വാനം കൊണ്ടും  കുടുംബത്തിലെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ കൊണ്ടും    മുന്നോട്ട് പോകുന്നവരാണ്. എത്ര ബിസി ആണെങ്കിലും  കുടുംബത്തോടൊപ്പം  ചെലവഴിക്കേണ്ട  സമയം ഒന്നിച്ചു ചെലവഴിക്കണം.  അതുപോലെതന്നെ ടൈം മാനേജ്മെൻറ് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ്.   കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനായി ശ്രദ്ധിക്കുക ഒന്നിച്ച് യാത്ര ചെയ്യുക, സ്നേഹം പ്രകടിപ്പിക്കുക . കുടുംബങ്ങൾ അടുത്ത തലമുറയ്ക്ക് അത് കൈമാറാൻ  തക്കവണ്ണം അവരെ സന്നദ്ധരാക്കുക. സഹജീവികളോടും  ബന്ധുമിത്രാദികളോടും  ഉള്ള ഉത്തരവാദിത്തം മറക്കാതിരിക്കുക. ഒന്നിച്ചുള്ള ഈശ്വരപ്രാർത്ഥന ശക്തി തരും  എന്നകാര്യത്തിൽ യാതൊരു തർക്കവുമില്ല .

ബിസിനസ് ആയിട്ടു മുന്നോട്ടു പോകുമ്പോൾ ടെൻഷൻ കാരണം  ഞാൻ ഉറങ്ങാതെ ഇരുന്നിട്ട് ഉള്ള സമയമുണ്ട്.  അതൊക്കെ ഭംഗിയായിട്ട് തരണം ചെയ്യാൻ സാധിച്ചു എന്ന് സന്തോഷത്തോടെ പറഞ്ഞുകൊള്ളട്ടെ   

സാജൻ വർഗീസ് 

ദീർഘവീക്ഷണമുള്ള സംരംഭകനും സൂപ്പർഹിറ്റ് സിനിമകളുടെ നിർമ്മാതാവുമായ സാജൻ വർഗീസ് ഹോസ്പിറ്റാലിറ്റി രംഗത്തു  മുടിചൂടാമന്നൻ ആണ്. മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റർ  സിനിമ ആവനാഴിയുടെ   നിർമാതാവായ അദ്ദേഹം കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയുടെ സ്ഥാപകനാണ് . കേരള ഫിലിം ചേംബർ പ്രസിഡണ്ടായിരുന്നു 

'എന്റെ  വിഷയം പാഷൻ ആൻഡ് ഓപ്പർച്യൂണിറ്റി ആണെന്ന് പറഞ്ഞിരുന്നു. രണ്ടും നമ്മുടെ നെപ്പോളിയൻ സാർ  പറഞ്ഞുകഴിഞ്ഞു.   ധൈര്യമായി  ബിസിനസ് അവസരങ്ങൾ ഉപയോഗപ്പെടുത്തുക.  
കേരളത്തിനോടുള്ള സ്നേഹം മൂലം  കേരളത്തിൽ  ഹോട്ടൽ  റിസോർട്ട് ബിസിനസ് തുടങ്ങി.
മന്ത്രി റോഷി അഗസ്റ്റിന്റെ  മണ്ഡലമായ ഇടുക്കി ടൂറിസത്തിനു ഏറ്റവും മനോഹരമായി  പ്രകൃതി സമ്മാനിച്ച സ്ഥലമാണ്. 

ബിജു തോമസ്, ലോസൺ  ട്രാവൽസ്, ഡോ. ജേക്കബ് തോമസ് തുടങ്ങിയവരും സംസാരിച്ചു.

ഫോമാ ബിസിനസ് മീറ്റ്: ഇടുക്കിയിൽ ഇറിഗേഷൻ മ്യുസിയം സ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫോമാ ബിസിനസ് മീറ്റ്: ഇടുക്കിയിൽ ഇറിഗേഷൻ മ്യുസിയം സ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ 
Foaman 2022-09-10 02:46:12
Cruz fled Texas for Cancun during a deadly freeze': Who else dare to leave US to Cancun?
JV Brigit 2022-09-10 11:27:35
ഈ വാർത്താ റിപ്പോർട്ട് വളരെ താൽപ്പര്യത്തോടെവായിച്ചു. കേരളത്തെ കുറിച്ചു വളരെ അധികം പ്രതീക്ഷകൾ നൽകുന്ന റിപ്പോർട്ട് ! കൂടെ അമേരിക്കയിൽ വിജയം വരിച്ച വ്യവസായികളുടെ നേരിട്ടുള്ള വിജയ കഥകളും! ഈ വ്യവസായ വിജയികൾ വിജയപൂർവ്വം നിക്ഷേപിക്കുമെന്നും കേരളത്തിലെ വ്യവസായന്തരീക്ഷം പുരോഗമിപ്പിക്കുമെന്നും പ്രത്യാശ വർദ്ധിപ്പിച്ചു ഈ വാർത്ത വായിച്ചപ്പോൾ. ഇതെഴുതുന്നയാൾ ഈയ്യിടെ കേരളം സന്ദർശിച്ചു. നാലഞ്ചു വര്ഷങ്ങള്ക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ അനുഭവിച്ച അവസ്ഥയേക്കാൾ എത്രയോ മടങ്ങു നാട് വ്യത്യാസപ്പെട്ടിരിക്കുന്നു! മടുപ്പിക്കുന്ന വിധത്തിൽ ആയിരുന്നു എന്ന് മാത്രം. വിശ്വസിച്ചു വാങ്ങാത്തക്ക വിധം ഒരു ഉപഭോക്ത്ര വസ്തുവും ഇല്ല. കടലിൽ നിന്നു പിടിക്കുന്ന മീൻ പോലും കരയിൽ എത്തുന്നതിനു മുൻപ് മാരക മായത്തിലാകുന്നു. ഭംഗിയായി പൊതിഞ്ഞു കടകളുടെ ഷെൽവുകളിൽ കാണുന്ന മസാലപ്പൊടികൾ പലതും മായം ആണെന്ന് തെളിഞ്ഞിട്ടും നിർമ്മാതാക്കളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നിട്ടും സാധനങ്ങൾ പഴയതുപോലെ തന്നെ ഷെൽവുകളിൽ! അഴിമതികളും രാഷ്ട്രീയ ചൂഷണവും അഴുക്കു രാഷ്ട്രീയവും മോശമായി വരുന്നതല്ലാതെ മെച്ചം ആകുന്ന ലക്ഷണം ഒട്ടുമേയില്ല. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ എല്ലാം ഏതൊരു വിദേശരാജ്യത്തും എത്ര പണം ചെലവാക്കിയും "രക്ഷപ്പെടാൻ" ശ്രമിക്കുകയാണ്. ഫോമയിലും അത്‌ പോലെയുള്ള പ്രസ്ഥാനങ്ങളിലും കേരളത്തിലെ ഭരണ നേതാക്കളും നിയമ നിർമ്മാതാക്കളും നടത്തുന്ന വാക്ധോരണികൾ അത് കേൾക്കുന്നവരേയും അതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഓൾ ഇൻക്ലൂസിവ് റിസോർട്ടുകളിൽ ആഡംബരാന്തരീക്ഷത്തിൽ ഇത് പോലുള്ള വ്യവസായ ചർച്ചകൾ യാഥാർഥ്യങ്ങളെ നേരിടുന്നതിനേക്കാൾ സമ്മേളനത്തിന് ഒരു തിലകം ആക്കി കാണിക്കുവാൻ മാത്രമേ ആവൂ. കേരളത്തിലെ ദയനീയത കൂടുതൽ ദയനീയം ആകുകയേ ഉള്ളൂ. സംഘടനകളും നേതാക്കളും സമ്മേളനങ്ങളിൽ എത്തുന്ന കേരള നേതാക്കളും നൽകുന്ന പ്രതീക്ഷകളുടെ ചെറിയൊരംശമെങ്കിലും പ്രവർത്തികമായെങ്കിൽ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക