കുവൈറ്റില്‍ ക്യാന്പിംഗ് സീസണ്‍ നവംബര്‍ 15ന് ആരംഭിക്കും

Published on 09 September, 2022
 കുവൈറ്റില്‍ ക്യാന്പിംഗ് സീസണ്‍ നവംബര്‍ 15ന് ആരംഭിക്കും

 

കുവൈറ്റ് സിറ്റി: മരുഭൂമിയില്‍ ടെന്റ് കെട്ടിയും ക്യാന്പ് ചെയ്ത് അവധി ആസ്വദിച്ചും മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ശൈത്യകാല കാന്പിംഗ് സീസണ്‍ നവംബര്‍ പതിനഞ്ചോടെ തുടങ്ങുമെന്ന് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ ഷെയ്ഖ അല്‍ ഇബ്രാഹിം അറിയിച്ചു.


മൂന്നുമാസം നീണ്ടുനില്‍ക്കുന്ന സീസണില്‍ പരിസ്ഥിതി സുരക്ഷ ഉറപ്പാക്കണമെന്ന് എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി അഭ്യര്‍ഥിച്ചു. നവംബറോടെ ചൂട് മാറി കാലാവസഥ തണുപ്പിലേക്ക് പോകുമെന്നാണ് കരുതുന്നത്. സുരക്ഷിതമായി ക്യാന്പിംഗ് സീസണ്‍ നടത്തുന്നതിനായി വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ടീമുകളെ രൂപീകരിച്ചതായും ക്യാന്പിംഗ് ഏരിയകളില്‍ സിമന്റ്, ഖനനം തുടങ്ങിയ പ്രവര്‍ത്തികള്‍ നടത്തിയാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഷെയ്ഖ അല്‍ ഇബ്രാഹിം വ്യക്തമാക്കി.
ക്യാന്പിംഗിനു വരുന്നവര്‍ പരിസ്ഥിതി സുരക്ഷ ഉറപ്പാക്കണം. വന്യജീവികളെയും അവയുടെ കുഞ്ഞുങ്ങളെയും വേട്ടയാടുകയോ കൊല്ലുകയോ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക