Image

എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിയ്ക്കാതെ ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും നേരിടുന്ന ദുരിതം പരിഹരിയ്ക്കാന്‍ ഇന്ത്യന്‍ എംബസ്സി ഇടപെടുക: നവയുഗം

Published on 10 September, 2022
എയര്‍കണ്ടീഷനുകള്‍ പ്രവര്‍ത്തിയ്ക്കാതെ ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും നേരിടുന്ന ദുരിതം പരിഹരിയ്ക്കാന്‍ ഇന്ത്യന്‍ എംബസ്സി ഇടപെടുക: നവയുഗം

ദമ്മാം:  ഈ തിങ്കളാഴ്ച മധ്യവേനല്‍ അവധി കഴിഞ്ഞു തുറന്നതിന് ശേഷം ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. സ്‌ക്കൂളിലെ നല്ലൊരു ശതമാനം എയര്‍കണ്ടീഷനുകളും പ്രവര്‍ത്തനരഹിതമാണ്. ചുട്ടുപഴുത്ത വേനലില്‍ പുറത്തുള്ള 44 ഡിഗ്രിയിലധികം ചൂടില്‍, ക്ലാസ്സുകളില്‍ ഇരിയ്ക്കുന്ന കൊച്ചു കുട്ടികള്‍ അടക്കമുള്ളവര്‍ വിയര്‍ത്തു അവശരാവുകയാണ്. ചൂട് കാരണം പല കുട്ടികളും അസുഖബാധിതരായിട്ടുമുണ്ട്.

രണ്ടു മാസം അവധി ഉണ്ടായിട്ടും, എയര്‍കണ്ടീഷനുകളുടെ മെയിന്റനന്‍സ് നടത്താതിരുന്ന സ്‌ക്കൂള്‍ മാനേജ്മെന്റിന്റെ പിടിപ്പുകേട് ആണ് ഈ ദുരിതാവസ്ഥ സ്‌ക്കൂളില്‍ ഉണ്ടാക്കിയിരിയ്ക്കുന്നത്. തികച്ചും മനുഷ്യത്വരഹിതമായ സമീപനം ആണിത്. ഫീസ് അടയ്ക്കാന്‍ കാലതാമസം വരുത്തുന്ന രക്ഷകര്‍ത്താക്കളെ പലവിധ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി ഫീസ് അടപ്പിയ്ക്കാന്‍ കാണിയ്ക്കുന്ന സാമര്‍ഥ്യം, വളരെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ കാണിയ്ക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

സ്‌ക്കൂള്‍ അധികൃതരുടെ ഈ അനാസ്ഥയ്‌ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിയ്ക്കണമെന്നും, ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ ഇന്ത്യന്‍ എംബസ്സി നേരിട്ട് ഇടപെടുകയും ചെയ്യണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക