ഉദ്യാന നഗരിയില്‍ ലുലു ഗ്രൂപ്പിന് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

Published on 10 September, 2022
ഉദ്യാന നഗരിയില്‍ ലുലു ഗ്രൂപ്പിന് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്

 

അബുദാബി: അല്‍ഐനിലെ മഖം ഏരിയയില്‍ ലുലു ഗ്രൂപ്പിന്റെ 236 മത് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇസ്ലാമിക് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ് ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ .മുഹമ്മദ് മത്താര്‍ അല്‍ കാബി ഉദ്ഘാടനം നിര്‍വഹിച്ചു . ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിഗ് ഡയറക്ടറുമായ യൂസഫലി എം.എ , എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ. എന്നിവര്‍ സന്നിഹിതരായിരുന്നു.

രണ്ടു നിലകളിലായി 3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വിഭാഗവുംഇലക്ട്രോണിക് സാധനങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം ഉറപ്പുവരുത്തുന്നതിനായി സെല്‍ഫ് ചെക്ക് ഔട്ട് സംവിധാനവും, വിപുലമായ പാര്‍ക്കിംഗ് സൗകര്യവും നല്‍കിയിട്ടുണ്ട്.


കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധി സാഹചര്യങ്ങളെ ചെയ്തു ലുലു ഗ്രൂപ്പ് കൂടുതല്‍ ശാഖകള്‍ തുറക്കുകയും കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്‍പോട്ടു കൊണ്ട് പോകുമെന്ന് ചെയര്‍മാന്‍ യൂസഫലി എം.എ അറിയിച്ചു.

ആഗോളവ്യാപകമായി ലുലു ഗ്രൂപ്പിന്റെ 236 മത് ശാഖയാണ് അല്‍ഐനില്‍ തുറന്നിരിക്കുന്നതെന്നും യുഎ ഇ യുടെ അര്‍ബന്‍ മേഖലയുടെ വികസനങ്ങള്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലനില്‍ക്കാനാണ് ലുലു ഗ്രൂപ്പ് ശ്രമിക്കുന്നതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി അറിയിച്ചു.

അനില്‍ സി ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക