Image

കാൻകുനിൽ അമേരിക്കൻ മലയാളികളുടെ  കുടുംബ  സമ്മേളനം (കുര്യാക്കോസ് മാത്യു, ന്യൂയോര്‍ക്ക്‌)

Published on 12 September, 2022
കാൻകുനിൽ അമേരിക്കൻ മലയാളികളുടെ  കുടുംബ  സമ്മേളനം (കുര്യാക്കോസ് മാത്യു, ന്യൂയോര്‍ക്ക്‌)

അമേരിക്കൻ  മലയാളികളുടെഏറ്റവും വലിയ  സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ മെക്സിക്കോയിലെ ക്യാൻക്യൂനിലെ മൂൺ പാലസ് റിസോർട്ടിൽ  അവസാനിച്ച ഫാമിലി കൺവെൻഷൻ അമേരിക്കൻ മലയാളികൾക്ക്  ഒരിക്കലും മറക്കാനാവാത്ത നാളുകളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് ക്യാൻക്യൂനിലെ മൂൺ പാലസ് റിസോർട് .  സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ നീണ്ടുനിന്ന സമ്മേളനം കേരള ഗവൺമെന്റിനെ പ്രീതിനിധികരിച്ചു എത്തിയ ജലസേചന മന്ത്രി റോഷി അഗസ്‌റ്റിൻ ഉൽഘാടനം ചെയ്തു . കൂടാതെ അരൂർ എം . ൽ . എ . യും സുപ്രസിദ്ധ ഗായികയുമായ ദലീമ ജോജോ മലയാളികളുടെ പ്രിയപെട്ട ഗായകൻ എം. ജി . ശ്രീ കുമാർ , ടോമിൻ തച്ചങ്കരി  ഐ . പി. സ്, പ്രമുഖ ചലച്ചിത്ര സംവിധായകൻ  കെ. മധു, സുരാജ് വെഞ്ഞാറമൂട്  തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

 അമേരിക്കയുടെ നാനാ ഭാഗങ്ങളിൽ നിന്നും കൂടാതെ  കാനഡയിൽ നിന്നും എത്തിയ   കുടുംബങ്ങളെ എല്ലാം തന്നെ ഫോമയുടെ മേൽനോട്ടത്തിൽ  എയർ  പോർട്ടിൽ നിന്നും സമ്മേളന നഗരിയിൽ എത്തിക്കുകയും തിരിച്ചു എയർ പോർട്ടിൽ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഫോമയുടെ കരങ്ങളിൽ തന്നെ ആയിരുന്നു എന്നുള്ളത് ആർക്കും മറക്കാൻ സാധിക്കില്ല. സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസ്സം മുൻപ് തന്നെ നൂറിൽ അധികം കുടുംബങ്ങൾ എത്തിച്ചേർന്നിരുന്നു.  ഏകദേശം അഞ്ഞുറിൽ അധികം കുടുബങ്ങൾ പങ്കെടുത്ത ഒരു വലിയ സമ്മേളനമായിരുന്നു  ഇത്.  ചെണ്ട മേളം , താല പൊലി എന്നിവയോടു കൂടിയായിരുന്നു ഫോമയുടെ പ്രതിനിധികളെ   സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. എല്ലാ കുടുബങ്ങൾക്കുമുള്ള താമസ  സൗകര്യം,ആവശ്യാനുസരണമുള്ള ഭക്ഷണം, എമർജൻസി മെഡിക്കൽ സർവീസ് , വിവിധ കലാ മത്സരങ്ങളും, അനുകൂലമായ കാലാവസ്ഥയും സമ്മേളനത്തെ കൂടുതൽ മനോഹരമാക്കി .  

ഫോമാ യഥാർത്ഥത്തിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് കൂടിയാണ് . രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്ക കാലത്തു ഫോമാ നമ്മുടെ നാടിനു നൽകിയ സഹായം ആർക്കും മറക്കാനാവാത്തതാണ്. വീട് നഷ്ട്ടപെട്ടവർക്കു  ഏകദേശം നാല്പതോളം വീടുകൾ നിർമ്മിച്ച്  നല്കാൻ സാധിച്ചു എന്നുള്ളത് അമേരിക്കൻ മലയാളികൾക്ക് നമ്മുടെ നാടിനോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതാണ് . സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഈ സംഘടന  നമ്മുടെ നാടിനു ചെയ്തുകൊണ്ടിരിക്കുന്നത് . ഈ സമ്മേളനത്തിന്  വേണ്ടി ഇതിന്റെ സംഘാടകർ  മാസങ്ങൾക്കു മുൻപ് തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു . തുടക്കം മുതൽ അവസാനം വരെയുള്ള എല്ലാവരുടെയും ഒറ്റ കെട്ടായ പ്രവർത്തനം ഈ സമ്മേളനത്തെ പൂർണ വിജയത്തിലെത്തിച്ചു.

 കൂടാതെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെയും,  കമ്മിറ്റി    അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള  ഇലെക്ഷനും ഈ അവസരത്തിൽ നടന്നു. പുതിയ ബോർഡ് മെമ്പേഴ്സിന് അത്യുജ്ജ്‌ല വിജയമാണ് ലഭിച്ചത് . പ്രെസിഡന്റായി ഡോക്ടർ . ജേക്കബ് തോമസിനെയും , ജെനറൽ സെക്രെട്ടറിയായി ഓജസ് ജോണിനെയും , ബിജു തോണിക്കടവിൽ ട്രെഷറർ വൈസ് പ്രസിഡന്റ് , സണ്ണി വള്ളികുളം,  ജോയിന്റ് സെക്രട്ടറി ഡോക്ടർ  ജെയ്‌മോൾ ശ്രീധർ , ജോയിന്റ് ട്രെഷറർ ജെയിംസ് ജോർജ് എന്നിവരെയാണ് തിരഞ്ഞെടുത്തത് .

കമ്മിറ്റി മെംബേർസ് . പ്രസിഡന്റ് അനിയൻ ജോർജ് , വൈസ് പ്രസിഡന്റ്  പ്രദീപ് നായർ , ജനറൽ സെക്രട്ടറി  ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ഉമ്മൻ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് , ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവരാണ്. 

കുരിയാക്കോസ് മാത്യു, ആല്ബെനീ, ന്യൂയോർക്ക്.

FOMAA CONVENTION

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക