ഉയർത്തെഴുന്നേൽപ്പ് (കവിത: ഫായിസ് അബ്ദുല്ല തരിയേരി)

Published on 12 September, 2022
ഉയർത്തെഴുന്നേൽപ്പ് (കവിത: ഫായിസ് അബ്ദുല്ല തരിയേരി)

തെറിച്ചു പോയിക്കൊണ്ടിരുന്ന ബീജത്തുള്ളിയിലൊന്നിലാണത്രെ
ആദ്യം കൊളുത്തിയത്.
പൊക്കിൾ മുറിച്ചു കടക്കുക്ക
 എളുപ്പമായിരുന്നോ.?
 അല്ലായിരുന്നു..!!!

"കത്രിച്ചതായിരുന്നു"..

മുട്ടിലിഴഞ്ഞു
ഒത്തിരി കഷ്ടപ്പെട്ടു
 ഒന്ന് നടന്നു കിട്ടാൻ..
ചെറു നാക്ക് വലിച്ചു നീട്ടി
 ഒന്നുരിയാടാനുമേറെ വർഷങ്ങൾ..

ബലം വെക്കണം,
വീണു പഠിക്കലായിരുന്നു
എല്ലാം..
മറന്നത്തിനായിരുന്നു ആദ്യത്തെ തല്ല്
പിന്നെ മറന്നില്ല"..

കൂട്ടി വായിക്കാൻ പഠിച്ചപ്പോൾ
അന്തർമുഖനായിരുന്നു
 കഥകളെഴുതാൻ എളുപ്പമായിരുന്നു ....
 എന്നിലെ ആരും തേടി വരാത്തൊരു
 മറന്ന വിപ്ലവം!!

ഇടക്കെപ്പോഴോ
 ഒരിക്കൽ,
അച്ചടിമഷി കണ്ടു,
 കാണാൻ പാകത്തിന്,
എന്നിട്ടും അവളുടെ  മറുപടി
വന്നില്ല 

ഇടമില്ലാതിരുന്നിട്ടും
 കറക്കം തുടർന്നു ...
അവിടം തനിച്ചായിരുന്നു...
ലാവണ്ടർ പൂക്കളുമായി
 നീ എവിടെയൊ
കാത്ത് നിൽക്കുന്നെന്ന
നിലക്കാത്ത അതി പ്രതീക്ഷകൾക്ക്‌  
വഴിയാലെ..

പൊടുന്നനെ,
 മറിഞ്ഞു വീണു...

വീഴ്ചകളായിരുന്നു....
ഉയരുന്തോരും
വീണു കൊണ്ടിരിക്കുകയായിരുന്നു...
നീട്ടാൻ കൈ കളില്ലാതെ .. കേൾക്കാൻ കാതുകളില്ലാതെ
മരവിച്ചു മരിവിച്ചു 
ഒടുവിലത്തെതിൽ 
ചാരമായിരുന്നുവോ...?

ആരും 
ഒന്നും പറഞ്ഞില്ല,
ആത്മാവ് തിരികെ ചെല്ലാൻ
 പറയുന്നുവെന്നല്ലാതെ ...
ഉയർത്തെഴുന്നേൽപ്പ് 
വീണ്ടും..??

അതെ, വീണ്ടും...!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക