കെ.പി.എ പൊന്നോണം 2022  ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

Published on 12 September, 2022
കെ.പി.എ പൊന്നോണം 2022  ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ  വിജയത്തിനായി നിസാര്‍ കൊല്ലം കണ്‍വീനര്‍ ആയും ജഗത് കൃഷ്ണകുമാര്‍ സബ് കണ്‍വീനര്‍ ആയും ഉള്ള 85 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 1000 പേര്‍ക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യ  ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഇസാ ടൌണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ വച്ച് 30 സെപ്റ്റംബര്‍ 2022 രാവിലെ 9 മണി മുതല്‍ വൈകിട്ടു 6 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം ഓണക്കളികള്‍,  അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബഹ്റൈനിലെ പ്രമുഖടീമുകള്‍ മത്സരിക്കുന്ന വടം വലി ടൂര്‍ണമെന്റും അന്നേ ദിവസം സംഘടിപ്പിക്കുന്നതാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക