ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ?

Published on 12 September, 2022
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ?

2022 സെപ്റ്റംബർ 11 (1198 ചിങ്ങം 26) ഞായർ മുതൽ സെപ്റ്റംബർ 17 (കന്നി 1) ശനി വരെയുള്ള ഗ്രഹനില വെച്ചുള്ള വാരഫലം

അശ്വതി : ജോലി കാര്യങ്ങളിലുള്ള മാനസികസംഘർഷങ്ങൾ ഈ വാരം മുതൽ കുറയും. ചെയ്തുവരുന്ന പ്രവർത്തനങ്ങളിൽ പുതിയൊരു അടുക്കും ചിട്ടയും താനെ വരും. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും പഠനകാര്യങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമാകും. കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും ഉണ്ടാവാറുള്ള അസ്വസ്ഥത മാറും. മുൻ കോപത്തിനും കുറവുണ്ടാകും. കച്ചവടത്തിൽ ഏർപ്പെടുന്ന ഈ നാളുകാർക്ക്  ഇത് നല്ല വാരമാണ്. കർഷകർക്ക് വലിയ ലാഭ പ്രതീക്ഷ വേണ്ട. ആരോഗ്യകാര്യങ്ങളിൽ കാര്യക്ഷമമായ ആശങ്കക്ക് കാര്യമില്ല. ഭാഗ്യദിനം: ഞായർ, ഭാഗ്യനിറം: ഇളംപച്ച. ഭാഗ്യനമ്പർ:07  

ഭരണി: ജാമ്യം നിൽക്കാനോ കോടതിയിൽ കയറാനോ കുറ്റകൃത്യങ്ങൾക്ക് സാക്ഷ്യംവഹിക്കാനോ യോഗം ഉള്ള ഒരു വാരം ആയതിനാൽ ഈ നാളുകാർ സൂക്ഷിച്ചും കണ്ടും നിൽക്കണം. ഏതു പ്രശ്നങ്ങളിൽ നിന്നും യുക്തിപൂർവം ഒഴിഞ്ഞുമാറുന്നത് ആകും നല്ലത്. തൊഴിൽ ഇനിയും ലഭിക്കാത്തവർക്ക് ജോലി സാധ്യത വന്നുചേരാം. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ശുഭവാർത്ത ഉണ്ടാവും. എല്ലാംകൊണ്ടും ആശ്വാസം തോന്നുന്ന വാരം. കച്ചവടക്കാർക്കും കൃഷിക്കാർക്കും പ്രതീക്ഷ നൽകുന്നു. ഉദ്യോഗസ്ഥർക്ക് പൊതുവേ സമാധാനം വീട്ടമ്മമാർക്ക് വിനോദ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നുകയും ടിവി പോലുള്ള പരിപാടികൾ കൂടുതൽ ആസ്വാദ്യകരമായി തോന്നുകയും ചെയ്യും. ഏതു കാര്യവും എല്ലാവിധ വശങ്ങളും ആലോചിച്ച് മാത്രമേ ചെയ്യൂ എന്ന് നിർബന്ധമുള്ളത്  രക്ഷയാകും. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം: വയലറ്റ് . ഭാഗ്യനമ്പർ:03  

കാർത്തിക:  സാമ്പത്തിക നിയന്ത്രണം കർശനമാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന വാരം. പണമിടപാടുകളിൽ ഒരു ചിട്ട ഉണ്ടാക്കാൻ  ആത്മാർത്ഥമായി ആഗ്രഹിക്കും. കിട്ടുന്ന വരുമാനം ഫലപ്രദമായി  വിനിയോഗിക്കുന്നതിൽ എവിടെയൊക്കെയോ താളംതെറ്റുന്നില്ലേ? സർക്കാറുകളുടെ ഖജനാവ്  വരെ കാലിയാകുന്ന  ഈ കാലത്ത് സ്വന്തം പോക്കറ്റ് കാലിയാകുന്നത് എന്താ വിഷയം എന്ന് തമാശ പറയാമെങ്കിലും സാമ്പത്തിക അച്ചടക്കം അനിവാര്യമായി തോന്നും. പകർച്ചവ്യാധികൾ വരാനിടയുള്ള വാരം അതിനാൽ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളിൽ കൂട്ടും അലംഭാവം അരുത്. പൊതുവേ അവഗണിക്കും എന്ന് കരുതുന്ന പലരും ഔദാര്യ പൂർവ്വം പെരുമാറുന്നത് കാണാം. സഹപാഠികൾക്ക് ഇത് നല്ല കാലം. വീട്ടമ്മമാർക്ക് സന്തോഷം പകരുന്ന പരിപാടി പങ്കെടുക്കാൻ  ആവും. ഏറെ കാലമായി മിണ്ടാതിരുന്നവരെ കണ്ടുമുട്ടുന്ന സന്തോഷം കൈവരും. പൊതുവേ നല്ല വാരം. ഭാഗ്യദിനം: ഞായർ  , ഭാഗ്യനിറം: പിങ്ക്  . ഭാഗ്യനമ്പർ:05    

രോഹിണി: ജോലി ചെയ്യുന്നവർക്ക് മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കുന്ന വാരം. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തി എഴുത്തുകാർക്കും കലാകാരന്മാർക്കും ഉണ്ടാകും. പുതിയ സൃഷ്ടികൾ തുടങ്ങാനും ഈവാരം നല്ലതുതന്നെ. ചിരിക്കും ചിന്തക്കും ഉള്ള കാര്യങ്ങൾ എഴുതാനും പറയാനും പ്രത്യേക ഊർജ്ജം ഈ നാളുകാർക്ക്  കിട്ടുന്നു. ആരോഗ്യകാര്യങ്ങളിൽ ആശങ്ക വേണ്ട. വാഹനം മാറ്റി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാനും അവസരം ഉണ്ടാകും. ഏതു പ്രവൃത്തിയും നന്നായും ആത്മാർത്ഥമായും ചെയ്യാനാവും. നള്ളത് കേൾക്കുവാനും സന്തോഷിക്കാനും കഴിയും. പക്ഷേ ഓരോ കാര്യങ്ങളും മനസ്സിരുത്തി  ചെയ്യാനുള്ള കഴിവ് കൂടുതലായി ലഭിക്കും. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവും. എല്ലാം നല്ലതിന് ആണെന്ന മനോനില വരുന്നതോടെ പ്രവർത്തനങ്ങളിൽ ഉത്സാഹം കൂടും. ഭാഗ്യദിനം: ബുധൻ   , ഭാഗ്യനിറം: മഞ്ഞ , ഭാഗ്യനമ്പർ:01

മകയിരം : ഉദ്യോഗസ്ഥനാണോ  നിങ്ങൾ? മേലധികാരിക്ക് ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ തീർക്കാൻ പറ്റുന്ന വാരം ആണിത്. കച്ചവടക്കാരൻ ആണോ? കുറെ നാളായി തുടർന്നുവരുന്ന കച്ചവട മാന്ദ്യത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും പരിഹരിക്കാനും  പറ്റിയ വാരമാണിത്. ദീർഘകാലമായി രോഗാവസ്ഥയിലാണോ  നിങ്ങൾ? രോഗ കാരണം കണ്ടെത്താനും യുക്തമായ ചികിത്സ ലഭിക്കാനും  ഈയാഴ്ച തന്നെ ഉത്തമം. മാനസികപിരിമുറുക്കം അലട്ടുന്നുണ്ടോ? പരിഹാരം ഈയാഴ്ച തന്നെ ഉണ്ടാവും. ഈ നക്ഷത്രക്കാർക്ക് എന്തു പ്രതിസന്ധി ഉണ്ടായാലും അതിനെല്ലാം പരിഹാരം കിട്ടുന്ന വാരമാണ്. ഗ്രഹവശാൽ ഈയാഴ്ച ചിരിക്കും വിനോദത്തിനും അവസരം കിട്ടും. കുടുംബാംഗങ്ങളുമായി ചേർന്ന് ആഹ്ലാദിക്കുന്നതിന്റെ  സുഖം ഈ നാളുകാരായ ഗൃഹനാഥൻമാർക്ക് ബോധ്യമാകും. നല്ലൊരു വാരം  ദൈവാനുഗ്രഹങ്ങൾ ചൊരിയും. ഭാഗ്യദിനം: വ്യാഴം   , ഭാഗ്യനിറം: പർപ്പിൾ   . ഭാഗ്യനമ്പർ:03

തിരുവാതിര : യുക്തിക്കു നിരക്കാത്ത എല്ലാ സംരംഭങ്ങളിൽ നിന്നും പ്രസ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള ഉൾവിളി ഈ നാളുകാർക്ക് ഉണ്ടാകുന്ന വാരം. വേണ്ടാത്ത ഇടപാടുകളിൽ  നിന്നെല്ലാം ഒഴിഞ്ഞു മാറാൻ ഉള്ള സുവർണ്ണ അവസരം. പുകവലി മദ്യപാനം പോലുള്ള ദുശ്ശീലങ്ങളിൽ നിന്ന് പിന്മാറാനും ഈവാരം നല്ലതു തന്നെ. ജീവിതത്തിലുണ്ടാവുന്ന പോരായ്മകൾ തേച്ചു മിനുക്കാൻ ഇതിലും നല്ലൊരു വാരം  അടുത്ത് ഒന്നും വരാനില്ല. കൂട്ടുകെട്ടുകളെ പറ്റി പുനർചിന്തനം ആവാം. വല്ല ചുറ്റികളിയിലും കുടുങ്ങിയിട്ടുണ്ട് എങ്കിൽ പുറത്തുചാടാനും സാധ്യത കൂടുതൽ. ആരോഗ്യ കാര്യങ്ങളിൽ ആശ്വാസം. ഉദ്യോഗസ്ഥർ, കച്ചവടക്കാർ, കൃഷിക്കാർ എന്നിവർക്ക് പൊതുവേ ദോഷം ഏതുമില്ല. വിനോദം വിജ്ഞാനം എന്നീ കാര്യങ്ങളിൽ താൽപര്യം. ഭാഗ്യദിനം: വ്യാഴം, ഭാഗ്യനിറം: ചുവപ്പ് , ഭാഗ്യനമ്പർ:03

പുണർതം : ഏതുകാര്യത്തിലും അശുഭചിന്ത അലട്ടുന്ന  ഈ നാളുകാർക്ക് ഈ ആഴ്ച വേറിട്ടൊരനുഭവം. എല്ലാം നേരെയാക്കാൻ ആകാവുന്നതേയുള്ളൂ എന്ന് അത്തരക്കാർക്ക് പോലും തോന്നും. ശുഭചിന്ത ഉള്ളവർക്ക് ആവട്ടെ പുത്തൻ പ്രതീക്ഷയുടെയും ശ്രമകരമായ പ്രവർത്തനങ്ങളുടെയും ലക്ഷ്യപ്രാപ്തി ലഭിക്കുന്ന സുവർണാവസരം. എത്ര വിഷമം പിടിച്ച വഴികളിലൂടെയും ശ്രദ്ധിച്ചും സൂക്ഷിച്ചും നടത്താമെന്ന സ്വന്തം അനുഭവങ്ങൾ തന്നെ ഉണ്ടാവും. ഒരിക്കലും നടക്കില്ല എന്ന് മറ്റുള്ളവർ കരുതുന്ന പല കാര്യങ്ങളും ഈ നാളുകാർ ഈയാഴ്ച പ്രാവർത്തികമാക്കുന്നത് കാണാം. ചില്ലറ  രോഗലക്ഷണങ്ങൾ വന്നുപോകും  എങ്കിലും ആരോഗ്യം പൊതുവെ നന്നായിരിക്കും. സാമ്പത്തിക നിലയും ഭദ്രം. കച്ചവടക്കാർക്കും പ്രതീക്ഷ. ആഹ്ലാദത്തിനു വിനോദത്തിനും അവസരം.  ഭാഗ്യദിനം: തിങ്കൾ, ഭാഗ്യനിറം: വയലറ്റ്, ഭാഗ്യനമ്പർ :01

പൂയം : കരാർ ജോലിക്കാർ, കോൺട്രാക്ടർമാർ, ഇടനിലക്കാർ, ദല്ലാളന്മാർ, പണമിടപാടുകാർ, കമ്പനികൾ നടത്തുന്നവർ എന്നിവരിൽ ചിലരെങ്കിലും ഈ നാളുകൾ ഉണ്ടാവുമല്ലോ അവർക്ക് മികച്ച നേട്ടം ഉണ്ടാക്കുന്ന വാരമാണിത്. സത്യസന്ധതയോടെയും  കൃത്യതയോടെയും ചിട്ടയോടെയും ജോലി ചെയ്യുന്നവർക്ക് ഗുണകരം.  ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പേരിൽ ഗുണമേന്മ കൊണ്ടും സത്യസന്ധത കൊണ്ടും ഈ നാളുകാർക്ക് ഇടപാടുകാരുമായി നല്ല ബന്ധം പുലർത്തി നിൽക്കാനാവും. ഏതുതരം ജോലി ചെയ്താലും കർമ്മങ്ങളിൽ  ഏർപ്പെട്ടാലും വിശ്വസിക്കുന്നവരെ വഞ്ചിക്കാതിരിക്കുന്നവർക്ക്  ആത്മവിശ്വാസം വർദ്ധിക്കും. വിശ്വാസം- അതാണ് എല്ലാം എന്നത് പൂയം  നാളുകാർക്ക് പറഞ്ഞതാണ്. വിദേശത്തോ  നാട്ടിൽ തന്നെയോ ടൂർ പോകാനോ മക്കളോടും  പ്രിയപ്പെട്ടവരോടും  ഒപ്പം താമസിക്കാനും  പറ്റിയ സമയം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയൂന്നുന്നതിനാൽ പ്രത്യേകമായി പേടിക്കാൻ ഒന്നുമില്ല. ഭാഗ്യദിനം: വ്യാഴം , ഭാഗ്യനിറം: നീല , ഭാഗ്യനമ്പർ :09  


ആയില്യം : വർഷങ്ങൾക്കുശേഷമുള്ള ബന്ധുജന സമാഗമം പ്രതീക്ഷിക്കുന്നവാരം. പൂർവ്വകാല സ്മരണകൾ അയവിറക്കാൻ അവസരമുണ്ടാകും. പൂർവ്വസൂരികളെ  സ്മരിക്കാനും അവരുടെ വീരകഥകൾ പറഞ്ഞ് രസിക്കാനും  കഴിയും. ഇന്നലകളിലെ നല്ല ഓർമ്മകളുടെ സുഗന്ധം പരത്തുന്ന ഓർമ്മകൾ ഉണ്ടാകും . അത് നൽകുന്ന സന്തോഷം നുകരാനാകും. പ്രായമായവരെ പോയി കാണാനും ഗുരുജനങ്ങളെ കണ്ടു വന്ദിക്കാനും ഇത് പറ്റിയ സമയം. ക്ഷമയോടെ കൂടിയ പ്രതികരണങ്ങൾ നല്ലതാണെന്ന് തിരിച്ചറിവുണ്ടാവുക പ്രതികൂലസാഹചര്യങ്ങളെ എങ്ങനെയൊക്കെ തരണം ചെയ്യാനാവും എന്നത് ഫലപ്രദമായി അനുഭവപ്പെടുന്ന വാരം കൂടിയാണിത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ല . ഭാഗ്യദിനം: ഞായർ , ഭാഗ്യനിറം: പച്ച , ഭാഗ്യനമ്പർ :05  

മകം : ഈയാഴ്ച  വിചാരിക്കാത്ത അതിഥികൾ വരാം. അതിഥി സൽക്കാരം അധികമാകാതെ നോക്കുമല്ലോ. എല്ലാവിധ ഭാഗ്യ പരീക്ഷകൾക്കും പറ്റിയ വാരം പന്തുകളി പോലുള്ള കളികളിലെ സ്പോർട്സിൽ ഓ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കൂടുതൽ ഉദ്യോഗരംഗത്ത് പുരോഗതി കൈവരിക്കാവുന്ന ഭാരം മേലധികാരികളുടെ അപ്രിയം വല്ലതുമുണ്ടെങ്കിൽ അത് മാറ്റുന്നതിന് കഠിനാധ്വാനം ചെയ്താൽ ഗുണം ഉറപ്പ് കുടുംബാംഗങ്ങളും ആയുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന പാർട്ടിയോ പരിപാടികൾ സംഘടിപ്പിക്കുന്നതും ഉചിതം ശിഥിലമായ ബന്ധങ്ങൾ ശരിയാക്കാനും സമയം ആരോഗ്യകാര്യങ്ങൾ ശാന്തം സുന്ദരം കർമ്മരംഗങ്ങളിൽ എല്ലാം ഉണർവ് . ഭാഗ്യദിനം: തിങ്കൾ  , ഭാഗ്യനിറം: സിൽവർ  , ഭാഗ്യനമ്പർ :01  

പൂരം : വിവാഹ പ്രായമായ ഈ നാളുകാരുടെ വിവാഹ കാര്യങ്ങൾ സജീവമായി പരിഗണനയിൽ വരും. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പുതിയ ഒരു പ്രതീക്ഷ ഉണ്ടാവും. സംരംഭകർക്ക് എന്തെങ്കിലും പുതിയ ശ്രമങ്ങൾ തുടങ്ങി വെക്കാൻ പറ്റിയ സമയം. കർഷകർക്കും കച്ചവടക്കാർക്കും പ്രതീക്ഷയുടെ വാരം. ഈ നാളുകാർക്ക്  കൊച്ചു കൊച്ചു രോഗലക്ഷണങ്ങൾ പൊതുവേ വരാമെങ്കിലും കാര്യമായ ദോഷഫലങ്ങൾ ഉണ്ടാവില്ല. ബന്ധുജന സമാഗമം, പുത്ര സുഖം, ഭാര്യാസുഖം എന്നിവ ലഭിക്കും. ഏറെനാളായി പിണങ്ങിയോ പരിഭവിച്ചു നിൽക്കുന്ന പ്രിയപ്പെട്ടവർ ഒത്തുകൂടും. പൊതുവേ സന്തോഷം പ്രദാനം ചെയ്യുന്ന വാരം . ഭാഗ്യദിനം: വ്യാഴം  , ഭാഗ്യനിറം: റോസ്  , ഭാഗ്യനമ്പർ :03  

ഉത്രം : വിവാഹാദി മംഗളകർമ്മങ്ങൾക്ക്  പങ്കെടുക്കാൻ ആവും. അയൽക്കാരിൽ നിന്നുള്ള ശല്യം പ്രതീക്ഷിക്കാം എന്തു പ്രശ്നമുണ്ടായാലും അത് നേരിടാനും മുന്നോട്ടുപോകാനുള്ള ധാർമിക ബലമുണ്ടാകും
ഈ നാളുകാർക്ക് പൊതുവെ പറഞ്ഞാൽ ഇത് വിജയ വാരം ചിരിയും കളിയുമായി കുടുംബസമേതം മുന്നോട്ടു പോകാം. വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായാൽ സാധ്യതയുള്ളതിനാൽ അതനുസരിച്ച് വാക്കുകൾ പ്രയോഗിക്കുക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതകൾ ഏറെയുള്ളതിനാൽ കരുതലോടെ നീങ്ങുക. വ്യാപാരികൾക്കും കൃഷിക്കാർക്കും പലതരം ഉത്കണ്ഠ.  ആരോഗ്യകാര്യങ്ങളിൽ വലിയ പ്രശ്നമില്ല
ഭാഗ്യദിനം : ഞായർ , ഭാഗ്യനിറം: നീല, ഭാഗ്യനമ്പർ :03  

അത്തം : കൂട്ടുകെട്ട് മൂലം ഗുണാനുഭവം ഉണ്ടാകും. പ്രതിസന്ധികളിൽ രക്ഷിക്കാൻ ദൈവദൂതരെപ്പോലെ കൂട്ടുകാരെത്തുമെന്ന് പ്രതീക്ഷിക്കാവുന്ന വാരമാണിത്. ഉന്നതർ ആയവരുമായി പരിചയപ്പെടാനിടയാകും. കുടുംബത്തിൽ സന്തോഷവും ഒരു പരിധിവരെ സൗഭാഗ്യവും. അതേസമയം ചെറിയതോതിൽ ധനനഷ്ടമുണ്ടാകും. കലാസാഹിത്യ പ്രവർത്തകർക്ക് പ്രശംസകൾ കിട്ടും അതനുസരിച്ച് സൽക്കർമ്മങ്ങൾക്കും ചെലവ് വരും. ആരോഗ്യ കാര്യങ്ങൾക്ക് വലിയ പ്രശ്നങ്ങൾ വരില്ല. വ്യാപാരികൾക്കും കർഷകർക്കും പൊതുവേ ഗുണകരമാവില്ല. ആരോഗ്യ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും ഈ വാരം ഗുണപ്രദം. ഭാഗ്യദിനം: വ്യാഴം  , ഭാഗ്യനിറം: ചുവപ്പ്   , ഭാഗ്യനമ്പർ :09  

ചിത്തിര : സ്വന്തം ഉത്തരവാദിത്വം അന്യരെ ഏൽപ്പിക്കുന്ന ഈ നാളുകാർ വിധത്തിൽ ചാടും എന്ന് തിരിച്ചറിയുക ഉത്തരവാദിത്വം കുറവുമൂലം പ്രശ്നങ്ങളുണ്ടാക്കുന്ന ഭാരം ആണിത് മേലധികാരികളുടെ വിശ്വാസം ആർജ്ജിക്കാൻ ഇതാണ് പറ്റിയ സമയം ശ്രദ്ധക്കുറവു കൊണ്ടും മടി കൊണ്ടും കിട്ടാവുന്ന പല അവസരങ്ങളും നഷ്ടപ്പെടാനുള്ള വാരം കൂടിയാണിത് ജീവിത സാഹചര്യങ്ങൾക്കൊത്ത് മുന്നോട്ട് നീങ്ങാനും ചെലവുകളിൽ നിയന്ത്രണം ഉണ്ടാക്കാനും ബുദ്ധിപൂർവ്വം ചിന്തിക്കാനും കഴിയുന്നില്ലെങ്കിൽ തൊട്ടതൊക്കെ അബദ്ധമാകും എന്നോർക്കുക സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ് . ഭാഗ്യദിനം: ബുധൻ   , ഭാഗ്യനിറം: ചുവപ്പ് , ഭാഗ്യനമ്പർ :05  

ചോതി : മഹദ് വ്യക്തികളുടെ ആശയങ്ങൾ ഉൾക്കൊള്ളാനും അവരുടെ പാത പിന്തുടരാനും തോന്നുന്ന വാരം. സുഖദുഃഖങ്ങൾ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ അല്ലേ എന്ന ലാഘവത്തോടെ എന്തും നേരിടാനുള്ള മനോബലം. ഒരു ദാർശനിക സ്വഭാവം ഈ ആഴ്ച ഈ നാളുകാർക്ക് വരാം. അതേസമയം കാര്യമായ ഒരു അല്ലലും ഉണ്ടാകാനിടയില്ല. വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം സുഖമായി നടക്കും. വിരുന്നുകാർ വരുന്നത് കൂടുതൽ സന്തോഷം നൽകും. ചെലവ് വർധിക്കുന്നതിലോ  ബന്ധുമിത്രാദികൾക്ക് വേണ്ടി പണം വാരിയെറിയുന്നതിലോ ഒരു പ്രശ്നവും തോന്നില്ല. ഭാഗ്യദിനം: വ്യാഴം, ഭാഗ്യനിറം: മെറൂൺ, ഭാഗ്യനമ്പർ :07    

വിശാഖം : ഡ്രൈവിംഗ് ഹരമായി കൊണ്ടുനടക്കുന്ന നാളുകാർക്ക് വാഹനമോടിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്ന വാഹനമാണിത് എന്ന് ഓർക്കുക. ഈ വാരം സൂക്ഷിക്കേണ്ട സമയം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാപൂർവമായ നിയന്ത്രണവും വേണം. ചെയ്യുന്ന ജോലികളിലും പൊതുവേ ആദരവ് ലഭിക്കുമെന്ന് കരുതി അഹംഭാവമോ  അലംഭാവമോ  അരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. ആരോഗ്യകാര്യങ്ങളിൽ  ജാഗ്രത നല്ലതുതന്നെ ചില ദുശീലങ്ങൾ ഉള്ളതിൽ നിയന്ത്രണം ആവശ്യം. പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ ഉള്ള ആർജ്ജവം തന്നെയാണ് കൈമുതൽ. ഭാഗ്യദിനം: തിങ്കൾ, ഭാഗ്യനിറം: പിങ്ക് , ഭാഗ്യനമ്പർ :05    

അനിഴം : സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കാത്തിരുന്നു കാര്യങ്ങൾ പ്ലാൻ ചെയ്യരുത്. വീട്ടിലെ അംഗങ്ങളിൽ ചിലർ ഗർഭിണികളോ രോഗികളോ ആണെങ്കിൽ ആശുപത്രി ശുശ്രൂഷ വേണ്ടിവരും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടാൽ നാറുംമെന്ന് ഓർത്തിരിക്കുക.  ആരോഗ്യ കാര്യങ്ങളിൽ ഉത്കണ്ഠ ആവശ്യമില്ലെങ്കിലും പകർച്ചവ്യാധികൾ സൂക്ഷിക്കുക. ധനപരമായി വലിയ പ്രശ്നങ്ങളില്ലാത്ത വാരമാകും. കച്ചവടക്കാർക്കും  കൃഷിക്കാർക്കും വാരം  മോശമല്ല. ഉദ്യോഗസ്ഥർക്കും ഗുണപ്രദം. ഭാഗ്യദിനം: വ്യാഴം  , ഭാഗ്യനിറം: വയലറ്റ്   , ഭാഗ്യനമ്പർ :09.  

തൃക്കേട്ട : കലാ - സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഈ നാളുകാർക്ക് ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്താനും ആത്മസംതൃപ്തി നേടാനും  കഴിയും. ആദരവ്, പ്രശംസ എന്നിവ ലഭിക്കും. മതകാര്യങ്ങളിൽ മുൻപില്ലാത്ത താൽപര്യം വന്നു ഭവിക്കാം. അവിചാരിതമായ ചില കഷണങ്ങളും ഉണ്ടാവും. ഉന്നതരുമായുള്ള കൂടിക്കാഴ്ചക്ക്  അവസരമൊരുക്കും. വിദേശയാത്രാ മോഹം വരാനിടയുണ്ട് . ഭക്തികേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇത് നല്ല അവസരം. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയുന്നവർക്ക് അടിച്ചുപൊളിക്കാൻ അവസരമൊരുക്കും
ഭാഗ്യദിനം: ബുധൻ , ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യനമ്പർ :03  

മൂലം :  വിദ്യാർത്ഥികളായ ഈ നാളുകാർക്ക് ഓർമശക്തിയും പഠിക്കാനുള്ള ആഗ്രഹവും  കൂടും. പരീക്ഷകളിൽ ഉന്നത വിജയമോ  പ്രതീക്ഷിക്കുന്നതിൽ ഏറെ മാർക്കോ ലഭിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് ഏറ്റവും പറ്റിയ സമയം. ഗൃഹനിർമ്മാണം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അതിപ്പോൾ തുടങ്ങി വെക്കാം .  സൽകർമ്മങ്ങൾ ആയാലും അത് കന്നിമാസം ആരംഭിക്കുന്നതിനുമുമ്പ് തുടങ്ങി വയ്ക്കുന്നത് അഭികാമ്യം. കർമ്മ രംഗത്ത് പ്രതിസന്ധികൾ ഒന്നുമില്ല ആരോഗ്യ രംഗത്തിനും പ്രശ്നമില്ല. ഭാഗ്യദിനം: ഞായർ   , ഭാഗ്യനിറം: ഇളം ചുവപ്പ്  , ഭാഗ്യനമ്പർ :05.

പൂരാടം : ആഗ്രഹസാഫല്യത്തിന് വേണ്ടി വഴിപാടുകളും നേർച്ചകളും നേരുന്നതിന് ഈ നാളുകാർക്ക് സ്വാഭാവികമായ പ്രേരണയുണ്ടാകും. വിചാരിക്കുന്ന കാര്യങ്ങൾ സുഗഗമായി നടപ്പാക്കുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടാവും ആരെയും എടുപ്പും വിശ്വസിക്കുന്ന സമയം ആയതുകൊണ്ട് അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ  പ്രത്യേകം ശ്രദ്ധ വേണം. അന്യരുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്ന കാര്യവും ഓർമ്മയിൽ ഉണ്ടാകണം. വൈദ്യുതി, ഗ്യാസ്, തീ എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹാദി മംഗളകർമ്മങ്ങൾക്ക് പറ്റിയവാരമല്ല. ഭാഗ്യദിനം: ബുധൻ   , ഭാഗ്യനിറം: ഇളം നീല, ഭാഗ്യനമ്പർ :07

ഉത്രാടം : ഈ നാളുകാർക്ക് വാക്കുപാലിക്കാൻ പറ്റാത്തതിന്റെ  പ്രശ്നങ്ങൾ വരാം. ഏതു കാര്യവും മുൻപിൻ നോക്കാതെ ഏറ്റെടുക്കുന്ന ശീലമുള്ളവർ അതിന് മാറ്റം വരുത്തണം. അതേസമയം ചിട്ടയോടെയും കൃത്യതയോടെയും പ്രവർത്തനങ്ങൾ നടത്തുന്ന ഈ നാളുകാർക്ക് ഈ വാരത്തിൽ ദോഷഫലങ്ങൾ ഇല്ല. വാക്ക് പാലിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുന്നവർ പഴി കഴിക്കേണ്ടതായി വരും.  ഇതൊരു വിളവെടുപ്പിന്റെ തിരുത്തലിനും ഭാരമാണ് ഇതുവരെയുള്ള പ്രവർത്തനങ്ങളിലെ വീഴ്ചകൾ വിലയിരുത്തുവാൻ തയ്യാറാകണം ആരോഗ്യകാര്യങ്ങളിൽ പ്രശ്നങ്ങളില്ല. ഭാഗ്യദിനം: തിങ്കൾ   , ഭാഗ്യനിറം: പർപ്പിൾ   , ഭാഗ്യനമ്പർ :01

തിരുവോണം : നിർണായകമായ കാര്യങ്ങളിൽ യുക്തവും വ്യക്തവുമായ നിലപാടെടുക്കാൻ കഴിയും.
അതു ഔദ്യോഗിക തലത്തിലും സാമൂഹിക തലത്തിലും ഉയർച്ചയ്ക്കും വളർച്ചയ്ക്കും കാരണമാകും പ്രതീക്ഷയും ഉന്മേഷവും പൊതുവേ പ്രതീക്ഷിക്കാം. അന്യർക്കു വേണ്ടി അഹോരാത്രം പണിയെടുക്കാൻ ഉള്ള മനസ്സ് ഉണ്ടാകുന്ന വാരം കൂടിയാണിത്. തടസ്സങ്ങളെ മറികടക്കാനുള്ള പ്രത്യേക വൈഭവം തന്റേത്  മാത്രമായ സുകൃതമായി വരെ തോന്നാനാകും. പ്രകൃതിയോടും ജൈവ ജീവിതചര്യയോടും കൂടുതൽ താല്പര്യം തോന്നാം  
ഭാഗ്യദിനം: വ്യാഴം  , ഭാഗ്യനിറം: പച്ച   , ഭാഗ്യനമ്പർ :05

അവിട്ടം : വാഹനങ്ങൾ ഉപയോഗിക്കുന്നവർ യാത്രകളിൽ കൂടുതൽ ശ്രദ്ധയൂന്നണം . എല്ലാ കാര്യങ്ങളിലും അറിയാതെ വരുന്ന അശ്രദ്ധ പ്രശ്നമാകുമെന്ന ഓർമ എപ്പോഴും ഉണ്ടാകണം. ജീവിതത്തിൽ ഇപ്പോൾ കൈവിട്ട ശ്രദ്ധയും ചിട്ടയും തിരിച്ചു പിടിക്കേണ്ട വാരം. അതേസമയം കുടുംബാന്തരീക്ഷം കൂടുതൽ സജീവമാകും. പ്രായമായ ഈ നാളുകാർക്ക് മക്കൾ സന്തോഷവും സംതൃപ്തിയും നൽകും. ആരോഗ്യകാര്യങ്ങളിൽ ചില്ലറ അസ്വസ്ഥതകൾ ഉണ്ടാകും. എങ്കിലും അവയൊന്നും ആശങ്ക ഉണ്ടാക്കുന്നത് ആവില്ല. സ്വാതന്ത്ര്യത്തെയും അതുവഴിയുള്ള സന്തോഷത്തിന്റെ ദിനങ്ങളാണ്. ഭാഗ്യദിനം:തിങ്കൾ   , ഭാഗ്യനിറം: വയലറ്റ് , ഭാഗ്യനമ്പർ :03  

ചതയം : ജീവിതപങ്കാളിയോ ബന്ധുജനങ്ങളോ പറഞ്ഞു തരുന്ന കാര്യങ്ങൾ സ്വീകരിക്കുന്നത് ഉത്തമം.
അതുവഴി പുതിയ ജീവിതചര്യകൾക്ക് തുടക്കമാകും. ലക്ഷ്യബോധവും കാര്യപ്രാപ്തിയും കൂടും ശോഭനമായ കുടുംബാന്തരീക്ഷം സ്നേഹനിർഭരമായ സൗഹൃദങ്ങൾ എന്നിവയുണ്ടാകും. വർഷങ്ങളായി ശിഥിലം ആയി കിടക്കുന്ന ബന്ധങ്ങൾ പലതും പുനരുജ്ജീവിപ്പിക്കാനുള്ള സഹായകരമായ വാരം.  കച്ചവടക്കാർക്ക് അഭിവൃദ്ധി,ഉദ്യോഗസ്ഥർക്ക് സന്തോഷം, കർഷകർക്ക് പ്രതീക്ഷ എന്നിവയുണ്ടാക്കുന്ന വാരം ആരോഗ്യകാര്യങ്ങളിൽ ഉണർവ്. ഭാഗ്യദിനം: തിങ്കൾ, ഭാഗ്യനിറം: റോസ്, ഭാഗ്യനമ്പർ :09

പൂരുരുട്ടാതി : ഏറ്റെടുത്ത പ്രവർത്തനങ്ങൾ കൃത്യസമയത്തുതന്നെ പൂർത്തിയാക്കി അതിൽ ഏൽപ്പിച്ചവരുടെ   ആശംസയും പ്രശംസയും നേടാൻ കഴിയുന്ന വാരം.ഏത് കാര്യവും ഏൽപ്പിച്ചാലും  ഏറ്റവും നന്നായി പറഞ്ഞ സമയത്ത് തന്നെ തീർത്തു കൊടുക്കാൻ കഴിയുന്നതിന്റെ  സംതൃപ്തിയും സന്തോഷവും ലഭിക്കും. ഉദ്യോഗസ്ഥർക്കും കരാറുകാർക്കു മേലധികാരികൾക്കും ഇത് ഗുണകരമായ വാരം. പൊതുവേ പ്രവർത്തനവിജയം. ഈ നാളുകാർക്ക് എല്ലാം ലഭ്യം. ആരോഗ്യകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ വരാം. പ്രാർത്ഥനയിലും ജപങ്ങളിലും മന്ത്രങ്ങളിലും  താൽപര്യം വരാം. ഭാഗ്യദിനം: വ്യാഴം  , ഭാഗ്യനിറം: പച്ച   , ഭാഗ്യനമ്പർ :03  

ഉത്രട്ടാതി : അതിഥികളായി ബന്ധുക്കളോ സുഹൃത്തുക്കളോ വന്നെത്തിയ സന്തോഷം നൽകും . ചിരിയും കളിയുമായി ആഹ്ലാദചിത്തനായി ഒരാഴ്ച ഈ നാളുകാർക്ക് വേണമെങ്കിൽ മാറ്റിവെക്കാം. അത്രയേറെ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. എല്ലാം നല്ലതിന് ആണെന്ന മാനസികനില പൊതുവേ ഉണ്ടാവും. പോസിറ്റീവ് എനർജി എല്ലാകാര്യങ്ങളും വേണമെന്ന് ആശിക്കുന്നതിന്റെ  ഗുണങ്ങൾ അനുഭവിക്കാം. ആരോഗ്യരംഗം ഭദ്രം. സാമ്പത്തികമായ കെടുകാര്യസ്ഥത  ഇല്ലാത്തതിനാൽ സന്തോഷം ഉണ്ടാകും. ഭാഗ്യദിനം: ബുധൻ   , ഭാഗ്യനിറം: ചുവപ്പ്   , ഭാഗ്യനമ്പർ :03  

രേവതി : ആഗ്രഹങ്ങൾ പലതും സഫലമാകും. നൂതന സംരംഭങ്ങളിൽ താല്പര്യം തോന്നുന്നവർക്ക് തുടങ്ങി വെക്കാൻ പറ്റിയ സമയം.കന്നിമാസം തുടങ്ങുംമുമ്പ് തന്നെയാണ് അതിനു പറ്റിയ മുഹൂർത്തം. എന്തു തൊട്ടാലും കൈപ്പുണ്യം കിട്ടുന്ന വാരം. ഉദ്യോഗസ്ഥ തലത്തിലും  വ്യാപാര രംഗത്തും തിളങ്ങാൻ അവസരം വിദ്യാർത്ഥികൾക്ക് പഠന പോരായ്മകൾ തീർക്കാനാകും. അടുത്ത ബന്ധുജനങ്ങളുടെ വിയോഗ വാർത്തയോ ഹിതകരമില്ലാത്ത കാര്യങ്ങളും കേൾക്കേണ്ടിവരും. പൊതുവേ സന്തോഷകരമായ വാരം. ഭാഗ്യദിനം: ഞായർ, ഭാഗ്യനിറം: കടും മഞ്ഞ   , ഭാഗ്യനമ്പർ :07.

 

news summary: astrology

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക