ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Published on 12 September, 2022
 ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു

 

കുവൈറ്റ് സിറ്റി: ഓണാഘോഷ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പൂക്കള മത്സരങ്ങളും വിവിധ പരിപാടികളും സംഘടിപ്പിച്ചു. പൂക്കള മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. അല്‍റായി ഔട്ട്‌ലറ്റില്‍ സംഘടിപ്പിച്ച വടംവലി ആവേശകരമായി. 10 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ വാശിയേറിയ പോരാട്ടം നടന്നു.

മത്സരത്തില്‍ കെകെബി കുവൈറ്റ് ജേതാക്കളായി. ആഹ കുവൈറ്റ് ബ്രദേഴ്‌സ് രണ്ടാം സ്ഥാനവും ടീം ഫ്രണ്ട്‌സ് ഓഫ് കുവൈറ്റ് മൂന്നാമതുമെത്തി. ജേതാക്കള്‍ക്ക് 250 ദിനാറും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 150 ദിനാറും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 100 ദിനാറും ട്രോഫിയും സമ്മാനമായി നല്‍കി. അല്‍ വസാന്‍, ബയാറ എന്നിവയുടെ സഹകരണത്തോടെയാണ് വടംവലി സംഘടിപ്പിച്ചത്.


വിജയികള്‍ക്ക് ലുലു ഗ്രൂപ്, അല്‍ വസാന്‍, ബയാറ മാനേജ്‌മെന്റ് അംഗങ്ങള്‍ ട്രോഫിയും കാഷ് പ്രൈസും വിതരണം ചെയ്തു. ആഹ കുവൈറ്റ് ബ്രദേഴ്‌സ്, കെകെഡിഎ, ചലഞ്ചേഴ്‌സ്, സില്‍വര്‍സ്‌ക്രീന്‍, കെ.കെ.ബി, ഫ്രണ്ട്‌സ് കുവൈത്ത്, അബാസിയ, ഫ്രണ്ട്‌സ് ഓഫ് രാജേഷ്, റെഡ് സ്റ്റാര്‍ കുവൈറ്റ്, ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് എന്നീ ടീമുകള്‍ മത്സരത്തില്‍ അണിനിരന്നു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ട്രോഫി വിതരണം ചെയ്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഈ മാസം ആറിന് ആരംഭിച്ച ഓണം പ്രമോഷന്‍ 13 വരെ തുടരും.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക