Image

ഫോമാ കൺവൻഷനിൽ പങ്കെടുത്ത വിഐപി കളുടെ മനസ്സ് നിറച്ചതിന് കമ്മിറ്റി അംഗങ്ങൾക്ക് പ്രശംസാപ്രവാഹം

Published on 13 September, 2022
ഫോമാ കൺവൻഷനിൽ പങ്കെടുത്ത വിഐപി കളുടെ മനസ്സ് നിറച്ചതിന് കമ്മിറ്റി അംഗങ്ങൾക്ക് പ്രശംസാപ്രവാഹം

മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ഫോമായുടെ ഏഴാമത് ഗ്ലോബൽ കൺവൻഷന്റെ ശുഭപര്യവസാനത്തിന് വിഐപി റിലേഷൻസ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി.

തങ്ങളുടെ ആശയങ്ങൾ നടപ്പാക്കാൻ പൂർണ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഒപ്പം നിന്ന ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി  ജോസ് മണക്കാട്ട്,ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,  കൺവൻഷൻ ചെയർമാൻ പോൾ ജോൺ (റോഷൻ) എന്നിവർക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

അവിസ്മരണീയമായ ഒത്തുചേരൽ സാധ്യമാക്കാൻ തന്നോടൊപ്പം അഹോരാത്രം പ്രയത്നിച്ച ഓരോരുത്തരെയും പോൾ റോഷൻ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.അതിഥികളുടെ മനസ്സ് നിറച്ച്, പരാതികൾ ഉയരാതെ കൺവൻഷൻ പൂർത്തീകരിക്കാൻ സാധിച്ചതിലെ ആഹ്ലാദവും അദ്ദേഹം പങ്കുവച്ചു. കമ്മിറ്റി ചെയർമാൻ ഹരി നമ്പൂതിരി,കോ-ഓർഡിനേറ്റർ റോയ് ചെങ്ങന്നൂർ, ലാലി കളപ്പുരയ്ക്കൽ,ജാസ്മിൻ പാരോൾ,ഡോ.ആനി ലിബു ,സ്വപ്ന നായർ എന്നിവരാണ് വിഐപി റിലേഷൻസ് കമ്മിറ്റിയിൽ പ്രവർത്തിച്ചത്.

കൺവൻഷന്റെ മൂന്ന് ദിവസങ്ങളിലും രാവിലെ മുതൽ തന്നെ വിഐപി കളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ആനി ലിബു മുന്നിൽ തന്നെയുണ്ടായിരുന്നു.  വിശിഷ്ടാതിഥികളെ സ്വീകരിച്ച് ആനയിക്കുന്നത് മാത്രമായിരുന്നില്ല കമ്മിറ്റിയുടെ ഉത്തരവാദിത്തം.

ഭക്ഷണം മുതൽ എല്ലാക്കാര്യങ്ങളും സശ്രദ്ധം നോക്കിയിരുന്നെന്ന് പൂർണ്ണസംതൃപ്തിയോടെ വിഐപി കൾ ഏറ്റുപറഞ്ഞതോടെ, രാപ്പകലില്ലാതെ തങ്ങൾ നടത്തിയ അധ്വാനത്തിന് ഫലമുണ്ടായതിൽ അതിയായ സന്തോഷം തോന്നിയെന്ന് കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. 

ഫോമാ കൺവൻഷനിൽ പങ്കെടുത്ത വിഐപി കളുടെ മനസ്സ് നിറച്ചതിന് കമ്മിറ്റി അംഗങ്ങൾക്ക് പ്രശംസാപ്രവാഹം
Paul Roshan
Join WhatsApp News
ഒരു സാധാരണക്കാരൻ 2022-09-17 00:22:29
എന്നു വച്ചാൽ VIP മണിയടി കമ്മിറ്റി. സാധാരണക്കാരൻ്റെ ആവശ്യങ്ങൾ ചോദിച്ചറിയാൻ ഒരുത്തനേം കണ്ടില്ല. എല്ലാരും പൊങ്ങച്ച വാർത്തകൾ കൊടുത്തപ്പോൾ ഞങ്ങളായിട്ടിനി എന്തിനാ കുറക്കുന്നത്, അല്ലേ കമ്മട്ടി ക്കാരെ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക