സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ ഗോള്‍ഡന്‍ ജൂബിലി

Published on 13 September, 2022
 സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ ഗോള്‍ഡന്‍ ജൂബിലി

 

കുവൈറ്റ്: സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച എന്‍ഇസികെയില്‍ വച്ചു നടത്തപ്പെടും. എന്‍ഇസികെയില്‍ രാവിലെ 5.50നു നടക്കുന്ന വിശുദ്ധ മൂന്നിേ·ല്‍ കുര്‍ബാനയോടെയും തുടര്‍ന്ന് വൈകിട്ട് 6.30 നു നടക്കുന്ന പൊതു സമ്മേളനത്തോടെയും ഒരു വര്‍ഷംനീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിക്കും.

സഹോദര ഇടവകകളുടെ വൈദീകര്‍, പ്രതിനിധികള്‍ എന്നിവര്‍ അതിഥികളായെത്തുന്ന പൊതുസമ്മേളനത്തില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കേറ്റ് അസ്സിസ്റ്റന്റും മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 49 വര്‍ഷമായി സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസത്തിലും പാരന്പര്യത്തിലും നില നില്‍ക്കുന്ന ദേവാലയം മൂന്ന് പരിശുദ്ധ പാത്രിയര്‍ക്കീസ്മാരുടെ സന്ദര്‍ശനത്താല്‍ അനുഗ്രഹീതമാണ്.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക