കെ.പി.എ ടസ്‌കേഴ്സ് ജേഴ്സി പ്രകാശനം ചെയ്തു

Published on 14 September, 2022
കെ.പി.എ ടസ്‌കേഴ്സ് ജേഴ്സി പ്രകാശനം ചെയ്തു

കൊല്ലം പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്സിന്റെ ജേഴ്സി കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിനീത് അലക്‌സാണ്ടറിനു കൈമാറി പ്രകാശനം ചെയ്തു. ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ രജിസ്റ്റേര്‍ഡ് ആയ കെ.പി.എ ടസ്‌കേഴ്സ് ടീം ഈ സീസണിലെ ഖാലിദ് ബിന്‍ ഹമദ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്നുണ്ട്. കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍  അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു  ട്രെഷറര്‍ രാജ് കൃഷ്ണന്‍ സ്വാഗതവും അസ്സി. ട്രെഷറര്‍ ബിനു കുണ്ടറ നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി അനോജ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍മാരായ നാരായണന്‍, പ്രശാന്ത് പ്രബുദ്ധന്‍, നിഹാസ് പള്ളിക്കല്‍, സിദ്ധിഖ് ഷാന്‍, ടീം വൈസ് ക്യാപ്റ്റന്‍ ബോജി രാജന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ടീം അംഗങ്ങള്‍, കെ.പി.എ ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കെ.പി.എ ടസ്‌കേഴ്സ് ജേഴ്സി പ്രകാശനം ചെയ്തുകെ.പി.എ ടസ്‌കേഴ്സ് ജേഴ്സി പ്രകാശനം ചെയ്തുകെ.പി.എ ടസ്‌കേഴ്സ് ജേഴ്സി പ്രകാശനം ചെയ്തു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക