Image

അനിയൻ ജോർജ്: ഫോമയെ പുതിയ തലത്തിൽ എത്തിച്ച സാരഥിയുടെ തിളക്കമാർന്ന നേത്രുത്വം

എ.എസ് ശ്രീകുമാര്‍ Published on 14 September, 2022
അനിയൻ ജോർജ്: ഫോമയെ പുതിയ തലത്തിൽ എത്തിച്ച സാരഥിയുടെ തിളക്കമാർന്ന നേത്രുത്വം

ന്യൂജേഴ്‌സി: ഒരു സാമൂഹിക സംഘടനയുടെ അമരത്തിരിക്കുന്ന വ്യക്തി എത്രത്തോളം ജനകീയമായും കാര്യക്ഷമമായും  പ്രവര്‍ത്തിക്കണം എന്ന് തെളിയിച്ചിരിക്കുകയാണ്, ഫോമായുടെ ചരിത്ര കണ്‍വന്‍ഷന്‍ വിജയത്തോടെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്. 

കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കിയ ഫോമായുടെ ചിരകാല സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കുംടുംബാംഗങ്ങള്‍ക്കും എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജനറന്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണല്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവരുടെ പേരില്‍ ഹൃദയത്തിന്റെ സ്‌നേഹ ഭാഷയില്‍ നന്ദിയര്‍പ്പിക്കുകയാണ് അനിയന്‍ ജോര്‍ജ്.

ഔദ്യോഗികമായി സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയായിരുന്നു കാന്‍കൂണ്‍ കണ്‍വന്‍ഷനെങ്കിലും ഓഗസ്റ്റ് 29-ാം തീയതി മുതല്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി മൂണ്‍ പാലസ് റിസോര്‍ട്ടിലെത്തി കണ്‍വന്‍ഷന്റെ അവസാനവട്ട ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഒന്നാം തീയതി തന്നെ ആള്‍ക്കാര്‍ എത്തിത്തുടങ്ങി. റിസോര്‍ട്ടില്‍ വന്നിറങ്ങിയ ഓരോരുത്തരെയും ലോബിയിലെത്തി നേരിട്ട് റോസാ പുഷ്പം നല്‍കി അനിയന്‍ ജോര്‍ജ് സ്വീകരിച്ചു. അതുപോലെ തന്നെ കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങിപ്പോകുന്ന എല്ലാവരെയും എര്‍പോര്‍ട്ടിലേയ്ക്കുള്ള ബസിലേയ്ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കി കയറ്റി അയയ്ക്കുകയും ചെയ്തു. അത്രയും കരുതലോടെയാണ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം തന്റെ കടമ ഭംഗിയായി  നിറവേറ്റിയത്.

ഫോമായുടെ ഏഴാമത് കണ്‍വന്‍ഷന്‍ അനിയന്‍ ജോര്‍ജിന്റെ സ്‌കുത്യര്‍ഹമായ പൊതുപ്രവര്‍ത്തന ജീവിതത്തിലെ നാഴികക്കല്ലാണ്. അനിയന്‍ ജോര്‍ജുമായി സംസാരിച്ചപ്പോള്‍ കണ്‍വന്‍ഷന്‍ ദിനങ്ങളില്‍ അദ്ദേഹം രണ്ട് മണിക്കൂര്‍ പോലും ഉറങ്ങിയില്ലെന്നാണ് പറഞ്ഞത്. റിസോര്‍ട്ടിന്റെ ലോബിയില്‍ നിന്നും ഹാളില്‍ നിന്നും എല്ലാവരും റൂമിലെത്തിയെന്ന് ഉറപ്പുവരുത്താന്‍ അനിയന്‍ ജോര്‍ജ് ശ്രദ്ധിച്ചിരുന്നു. രാവിലെ ആറു മണിയാവുമ്പോള്‍ത്തന്നെ ലോബിയിലും പരിപാടി നടക്കുന്ന ഇടങ്ങളിലുമെല്ലാം ഓടി നടന്ന് എല്ലാറ്റിനും നേതൃത്വം കൊടുത്തു.

രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്ത കണ്‍വന്‍ഷനാണിത്. എന്നാല്‍ ആര്‍ക്കും ഒരു പരാതിയോ പരിഭവമോ അലങ്കോലമോ  ഉണ്ടായില്ല. ഇത്തരത്തില്‍ കരുതലോടെയും കാര്യക്ഷമമായും ജനപ്രിയമായും കണ്‍വന്‍ഷന്‍ നടത്തുകയെന്നത് അസാധ്യമായ കാര്യമാണ്. പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ മറ്റൊരു രാജ്യത്തുവച്ച് ഒരു മലയാളി മാമാങ്കം നടത്തി വിജയിപ്പിക്കാന്‍ അനിയന്‍ ജോര്‍ജിന്റെ ഡ്രീം ടീമിന് കഴിഞ്ഞു. ഇത്രയുമേറെ ചെലവുണ്ടായിരുന്നിട്ടും കണ്‍വന്‍ഷന്‍ ലാഭകരമായി നടത്തുവാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

അമേരിക്കയിലും കാനഡയിലുമായി പ്രവര്‍ത്തന മണ്ഡലമുള്ള ഫോമാ മറ്റൊരു രാജ്യത്ത് വച്ച് കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍   അത് വിജയിക്കുമോ, അതിന് ഏറെ ബുദ്ധിമുട്ടുകളുണ്ടാവും എന്ന് മിക്കവരും സംശയിച്ച സാഹചര്യത്തിലാണ്, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കണ്‍വന്‍ഷന്‍ നടത്തിയത്. ഫോമാകുടുംബങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും നൂറ് ശതമാനം സന്തോഷത്തോടെയാണ് കാന്‍കൂണില്‍ നിന്നും മടങ്ങിയത്. 

ഇവരെല്ലാം കാന്‍കൂണിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ഫോമായുടെ മെഷിനറി, അതായത് എക്‌സിക്യൂട്ടീവ് ടീം, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍, വിമന്‍സ് ഫോറം, യൂത്ത് ഫോറം, വിവിധ കൗണ്‍സിലുകള്‍, അംഗസംഘടനകള്‍, മറ്റ് കമ്മിറ്റികള്‍ എല്ലാം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. അങ്ങനെ ഈ കണ്‍വന്‍ഷനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നാക്കി മാറ്റാന്‍ എല്ലാവരും അക്ഷീണം പ്രയത്‌നിച്ചു. ഇതൊരു ചരിത്ര സംഭവമായി ഓര്‍മ്മച്ചെപ്പില്‍ ഒളിമങ്ങാതെ കിടക്കും. ഒപ്പം അനിയന്‍ ജോര്‍ജിന്റെ സംഘാടന മികവിന്റെ സാക്ഷ്യമായും.

എല്ലാവരെയും എയര്‍പോര്‍ട്ടില്‍ നിന്ന് സ്വീകരിച്ച് റിസോര്‍ട്ടിലെത്തിക്കുകയും തിരികെ എയര്‍പോര്‍ട്ടില്‍ കൊണ്ടുചെന്നാക്കിയതും ഫോമായുടെ ദൗത്യമായിരുന്നു. അങ്ങനെ കണ്‍വന്‍ഷനെ അതിമനോഹരമാക്കിയ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. കണ്‍വന്‍ഷനുകളില്‍ സാധാരണ പ്രസിഡന്റുമാര്‍ താമസിക്കുന്നത് സൂട്ട് റൂമുകളിലാണ്. എന്നാല്‍ സ്യൂട്ട് റൂമുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം താമസിച്ചത് ഏറ്റവും റേറ്റ് കുറഞ്ഞ ഗാര്‍ഡന്‍ വ്യൂ എന്ന മുറിയിലാണ്. ഇക്കാര്യത്തിന്‍ മാതൃക കാട്ടിയ എക്‌സിക്യൂട്ടീവ് അംഗങ്ങളും നല്‍കിയത് വലിയ സന്ദേശമാണെന്ന് അനിയന്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. 

കോവിഡ്-പ്രളയ കാലത്ത് കേരളത്തിലെ ദുരിത ബാധിതര്‍ക്ക് എട്ടരക്കോടി രൂപയുടെ സഹായം നല്‍കിയ ഈ ഭരണസമിതി  തങ്ങളുടെ കര്‍മ ഭൂമിയിലും വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കി. ഒട്ടേറെപ്പേരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞു. നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ പ്രസിഡന്റ് അനിയന്‍ ജോര്‍ജും ടീമും പടയിറങ്ങുന്ന ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഒക്‌ടോബര്‍ 22-ാം തീയതിയാണ്. ന്യൂജേഴ്‌സിയിലെ ഇ ഹോട്ടലില്‍ 2 മണി മുതല്‍ 6 മണിവരെ നടക്കുന്ന ജനറല്‍ കൗണ്‍സിലിലേയ്ക്കും ഹാന്‍ഡിംഗ് ഓവര്‍ സെറിമണിയിലേയ്ക്കും ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി അനിയന്‍ ജോര്‍ജ് അറിയിച്ചു.

FOMAA PRESIDENT ANIYAN GEORGE

Join WhatsApp News
എന്താ അല്ലെ ! 2022-09-14 23:01:31
എന്താ അല്ലെ !
ഫോമൻ 2022-09-15 04:56:42
അതെ അതെ എന്താ ഒരു ഇത് അല്ലെ ?
John 2022-09-15 13:31:48
ഒരു പട്ടി പ്രശ്‌നം തീർക്കാൻ കഴിയാതെ കറങ്ങി നടക്കുന്ന മന്ത്രിമാരെ ഇവിടെ കൊണ്ടുവന്ന് വെള്ളം അടിച്ച് അഅറമാധിക്കുന്നതാണോ സവിശേഷത? നിങ്ങളുടെ റീസൈക്കളിംഗ് മിഷ്യന്റെ സ്പീഡ് ഒന്നു കൂട്ടുമോ ?
വഴിപോക്കൻ 2022-09-15 14:43:19
സംഭവം ഒക്കെ ശരി തന്നെ.. ഇമലയാളീയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ കൺവെൻഷൻ "അടിച്ചുപൊളിച്ചു.." പക്ഷെ ഇനിയും ഇതുപോലെ ഉള്ള തള്ളൽ ഒരു രണ്ടു മൂന്നു മാസം കൂടി കാണേണ്ടി വരും.. ഓരോരോ എക്സിക്യൂട്ടീവിന്റെ വക വെവ്വേറെ, പിന്നെ ഓരോ കമ്മിറ്റിയുടെയും കൗൺസിലിന്റെയും വക വേറെ.. അതാണ് ദുരന്തം.. ഇതിനു പരിഹാരം ഇല്ല.. It is Incurable.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക