Image

ഫോമാ വെസ്റ്റേൺ റീജിയൻ കൂടുതൽ ശക്തമാകുന്നു

Published on 15 September, 2022
 ഫോമാ വെസ്റ്റേൺ റീജിയൻ കൂടുതൽ ശക്തമാകുന്നു
മെക്സിക്കോയിലെ കാൻകൂണിൽ ഫോമായുടെ ഏഴാമത് ഗ്ലോബൽ  കൺവൻഷനോടൊപ്പം നടന്ന തിരഞ്ഞെടുപ്പിലൂടെ 2022-24 ലെ ഭരണസമിതി രൂപീകരിച്ചു. നോർത്തേൺ കാലിഫോണിയയിലെ മങ്ക(മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോണിയ) എന്ന സംഘടനയെ പ്രതിനിധീകരിച്ച  ഡോ.പ്രിൻസ് നെച്ചിക്കാട്ട് ഡിബിഎ,  ഇലക്ഷൻ കൂടാതെ തന്നെ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറൽ ഡിഗ്രിയുള്ള അദ്ദേഹം,  പ്രിൻസ് റിയൽറ്റി ആൻഡ് ഫിനാൻസ് ഇങ്ക് സിഇഒ യും ഡയറക്ടറുമാണ്. 2020-22 ൽ  ഫോമാ നാഷണൽ കമ്മിറ്റി അംഗം എന്ന നിലയിൽ, ബൈലോ പരിഷ്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.ഇത്തവണ നാഷണൽ കമ്മിറ്റിയിലേക്ക് വെസ്റ്റേൺ റീജിയനിൽ നിന്ന് മത്സരിച്ച മൂന്നുപേരിൽ രണ്ടുപേരാണ് വിജയിച്ചത്. 
'മങ്ക'യിൽ നിന്നുള്ള ജാസ്മിൻ പാരോളും ലോസ് ആഞ്ചലസിലെ ഒരുമ മലയാളി അസോസിയേഷനിൽ നിന്നുള്ള ജോൺസൺ വി.ജോൺസണുമാണ് വിജയിച്ചത്. വനിതാ പ്രതിനിധിയായി രേഷ്മ രഞ്ജനെയും യുവജന പ്രതിനിധിയായി റോസ്ലിൻ വിൽ‌സൺ നെച്ചിക്കാട്ടിനെയും  (കാലിഫോർണിയ)തിരഞ്ഞെടുത്തു.
സ്വന്തമായി പ്രീസ്‌കൂൾ നടത്തുന്ന ജാസ്മിൻ പാരോൾ, എലിസ്റ്റാ മീഡിയ എന്ന വാണിജ്യ സംരംഭത്തിൽ പ്രവർത്തന പങ്കാളിയാണ്.2020-22 ലെ ഫോമാ വനിതാ ഫോറം ട്രഷറർ എന്ന നിലയിൽ,'മയൂഖം'  ഫാഷൻ പാജെന്റ് , 'സഞ്ജയിനി' സ്‌കോളർഷിപ്പ് പദ്ധതി തുടങ്ങിയവയിലൂടെ  സ്തുത്യർഹവും വൈവിധ്യപൂർണവുമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടാണ്  സംഘാടന മികവ് തെളിയിച്ചത്. 
 മെക്കാനിക്കൽ എഞ്ചിനീയറായ ജോൺസൺ, കഴിഞ്ഞ 12 വർഷമായി 'ഒരുമ' എന്ന സംഘടനയിൽ കമ്മിറ്റി അംഗം, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചുകൊണ്ട് ലോസ് ആഞ്ചലസിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. 
എഴുത്തുകാരിയായ രേഷ്മ, കേരള അസോസിയേഷൻ ഓഫ് കോളറാഡോയിലെ സജീവ പ്രവർത്തകയും ഫോമാ വിമൻസ് ഫോറത്തിന്റെ സോഷ്യൽ മീഡിയ ടീം അംഗവുമാണ്. കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ കുട്ടികൾക്കായി ഇവർ സംഘടിപ്പിച്ച ഓൺലൈൻ വർക്ഷോപ്പുകൾ ഏറെ പ്രയോജനപ്രദമായിരുന്നു. 
നിയമവിദ്യാർത്ഥിനിയായ റോസ്ലിൻ, സർഗം (സാക്രമെന്റോ റീജിയണൽ അസ്സോസിയേഷൻ ഓഫ് മലയാളീസ്) അടക്കമുള്ള മലയാളി സംഘടനകളിലെ സാംസ്കാരിക പരിപാടികളിലെ സജീവസാന്നിധ്യമാണ്.
Join WhatsApp News
വെസ്റ്റേണ് റീജിയൻ 2022-09-16 12:28:50
കൂടെയുള്ളവരെ ചവിട്ടി വീഴ്ത്തിയിട്ടുള്ള ഒരു വിജയവും ശാശ്വതമല്ല. തണ്ടിലേറ്റി നടത്തുന്നതും മാറാപ്പു കേറ്റുന്നതും ഭവാൻ തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക