മോഹന്‍ലാല്‍ - ജിത്തുജോസഫ് ചിത്രം 'റാം' ലണ്ടനില്‍ പുരോഗമിക്കുന്നു

Published on 17 September, 2022
മോഹന്‍ലാല്‍ - ജിത്തുജോസഫ് ചിത്രം 'റാം' ലണ്ടനില്‍ പുരോഗമിക്കുന്നു

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുന്നു.

പ്രിയങ്ക നായര്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ട്വല്‍ത്ത് മാനിലും പ്രിയങ്ക അഭിനയിച്ചിരുന്നു. തൃ​ഷ ആണ് ചിത്രത്തിലെ നായിക. ഇ​ന്ദ്ര​ജി​ത്ത്, സു​രേ​ഷ് ​മേ​നോ​ന്‍,​ ​സി​ദ്ദി​ഖ്,​ ​ദു​ര്‍​ഗ​ ​കൃ​ഷ്ണ,​ ​ആ​ദി​ല്‍​ ​ഹു​സൈ​ന്‍,​ ​ച​ന്തു​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​വ്യ​ത്യ​സ്ത​ ​ഗെ​റ്റ​പ്പി​ലാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​മോ​ഹ​ന്‍​ലാ​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.അ​തേ​സ​മ​യം​ ​മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ച്ചിരിക്കുന്നത്.​

​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​മു​ന്‍​പാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​കൊ​വി​ഡി​നെ​ ​തു​ട​ര്‍​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ന്‍.​ ​അ​വി​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ത് ​ചി​ത്രീ​ക​ര​ണ​ത്തെ​ ​ത​ട​സ​പ്പെ​ടു​ത്തിയിരുന്നു.​ ​

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക