വാട്‌സ് ആപ്പ് ഹ്രസ്വ ചിത്രം 'നൈജ ഒഡീസി'യുടെ റിലീസ് ഈ മാസം

Published on 17 September, 2022
വാട്‌സ് ആപ്പ് ഹ്രസ്വ ചിത്രം  'നൈജ ഒഡീസി'യുടെ റിലീസ് ഈ മാസം

ന്യൂഡല്‍ഹി: സിനിമാ ചിത്രീകരണ രംഗത്തേക്ക് ചുവടുവെച്ച്‌ സമൂഹമാദ്ധ്യമമായ വാട്‌സ് ആപ്പ്. ആദ്യമായി ചിത്രീകരിച്ച ഹ്രസ്വ ചിത്രം ഈ മാസം 21 ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യും.

'നൈജ ഒഡീസി' എന്നാണ് വാട്‌സ് ആപ്പ് നിര്‍മ്മിച്ച ചിത്രത്തിന്റെ പേര്.

ട്വിറ്ററിലൂടെയാണ് വാട്‌സ് ആപ്പ് പുതിയ മേഖലയിലേക്ക് ചുവടുവയ്‌ക്കുന്നകാര്യം ഔദ്യോഗികമായി അറിയിച്ചത്. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആമസോണ്‍ പ്രൈം, യൂട്യൂബ് എന്നിവയിലൂടെയാണ് സംപ്രേഷണം ചെയ്യുക. പ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ താരം ഗിയാന്നിസ് ആന്റിറ്റോകൗണ്‍മ്ബോയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക