ധനുഷ്‌ ഇരട്ട വേഷത്തിലെത്തുന്ന സെല്‍വരാഘവന്‍ ചിത്രം-നാനേ വരുവേന്‍ ടീസര്‍ റിലീസ്‌ ചെയ്‌തു.

ആശാ പണിക്കർ Published on 17 September, 2022
ധനുഷ്‌ ഇരട്ട വേഷത്തിലെത്തുന്ന സെല്‍വരാഘവന്‍ ചിത്രം-നാനേ വരുവേന്‍ ടീസര്‍ റിലീസ്‌ ചെയ്‌തു.


ധനുഷ്‌ ഇരട്ട വേഷത്തിലെത്തുന്ന സെല്‍വരാഘവന്‍ ചിത്രം-നാനേ വരുവേന്‍ ടീസര്‍ റിലീസ്‌ ചെയ്‌തു. നിറയെ
നിഗൂഢതകളും സസ്‌പെന്‍സുമുള്ള ടീസറാണ്‌ പുറത്തു വന്നത്‌. തികച്ചു വ്യത്യസ്‌തമായ ശരീരഭാഷയും സ്വഭാവ
സവിശേഷതകളുമുള്ള കഥാപാത്രങ്ങളായാണ്‌ ധനുഷ്‌ ഈ ചിത്രത്തില്‍ എത്തുന്നതെന്ന സൂചനയാണ്‌ ടീസര്‍
നല്‍കുന്നത്‌. രണ്ട്‌ വേഷത്തിലും ധനുഷ്‌ തകര്‍ത്തഭിനയിക്കുന്നുണ്ട്‌.


ഇന്ദുജയാണ്‌ നായിക. സെല്‍വരാഘവന്‍, യോഗി ബാബു, പ്രഭു എന്നിവരാണ്‌ മറ്റു താരങ്ങള്‍. യുവാന്‍ ശങ്കര്‍
രാജയാണ്‌ സംഗീതം. യാമിനി യജ്ഞമൂര്‍ത്തിയാണ്‌ ഛായാഗ്രഹണം. കലാ സംവിധാനം വി.കെ വിജയ്‌
മുരുകന്‍. എഡിറ്റിങ്ങ്‌ ഭുവന്‍ ശ്രീനിവാസന്‍. വി.ക്രിയേഷന്‍സിന്റെ ബാനറില്‍ തലൈപ്പുലി എസ്‌ നാണുവാണ്‌
ചിത്രം നിര്‍മ്മിച്ചത്‌. സെപ്‌റ്റംബര്‍ 30ന്‌ ചിത്രം തിയേറ്ററുകളിലെത്തും.

ധനുഷും സെല്‍വരാഘനവും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകള്‍ പിറന്നിട്ടുണ്ട്‌. നാനേ വരുവാന്‍ റിലീസാകാന്‍
വേണ്ടി കാത്തിരിക്കുകയാണ്‌ പ്രേക്ഷകരും. തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍, പുതുപോട്ടൈ, യാരടീ നീ
മോഹിനീ, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളാണ്‌ ഈ കൂട്ടുകെട്ടില്‍ പുറത്തു വന്നത്‌. നാനേ വരുവേന്‍ കേരളത്തില്‍
റിലീസിനെത്തിക്കുന്നത്‌ ആന്റിണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ്‌ സിനിമാസാണ്‌.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക