അനുഗ്രഹീത വര്‍ഷം ആകട്ടെ; പ്രധാനമന്ത്രിക്ക് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും

Published on 17 September, 2022
 അനുഗ്രഹീത വര്‍ഷം ആകട്ടെ; പ്രധാനമന്ത്രിക്ക് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തി രണ്ടാം പിറന്നാളിന്  മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ?ഗോപി തുടങ്ങിയവരും ആശംസകളുമായി രംഗത്തെത്തി. മൂവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ആശംസ അറിയിച്ചിരിക്കുന്നത്. 

'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും നേരുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും കൂടുതല്‍ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വര്‍ഷം ഉണ്ടാകട്ടെ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

'നമ്മുടെ ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍. രാഷ്ട്രത്തെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ താങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു', എന്നാണ് മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ?ഗോപി കുറിച്ചത്.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക