എന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തം ചെയ്തതിന് കാരണം ആന്റി'; മഞ്ജുവാര്യര്‍ക്ക് കുട്ടി ആരാധികയുടെ കത്ത്

Published on 17 September, 2022
 എന്റെ അമ്മ വര്‍ഷങ്ങള്‍ക്ക് ശേഷം നൃത്തം ചെയ്തതിന് കാരണം ആന്റി'; മഞ്ജുവാര്യര്‍ക്ക് കുട്ടി ആരാധികയുടെ കത്ത്

 

തന്നെ സ്വാധീനിച്ച മഞ്ജു വാര്യര്‍ക്ക് കത്ത് എഴുതിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. ദേവൂട്ടി എന്ന ആരാധികയാണ് കത്തെഴുതിയിരിക്കുന്നത്. 

'ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്. നിങ്ങള്‍ ഒത്തിരി പേര്‍ക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാന്‍ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകള്‍ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്‌നേഹം. ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കൂ', എന്നാണ് കത്തിലെ വരികള്‍. 'ചില സ്നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല 'എന്ന് കുറിച്ച് മഞ്ജു വാര്യര്‍ തന്നെയാണ് കത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക