നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു': കേരളം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

Published on 17 September, 2022
 നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു': കേരളം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി നടി കരിഷ്മ തന്ന. കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്‌കരണത്തിനും നടി ആഹ്വാനം ചെയ്തു.

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്‌കരിക്കണമെന്നും കേരള ഉത്പന്നങ്ങള്‍  ബഹിഷ്‌കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആഹ്വാനം പോസ്റ്റ് ചെയ്തത്. ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 

ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമാണ് കരീഷ്മ തന്ന. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. ഗ്രാന്‍ഡ് മസ്തി, സജ്ഞു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് അവര്‍ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. 

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും കെഎല്‍ രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. 

'വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെില്‍ നിന്നും പിന്മാറാനും  ക്രൂരമായ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' - ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും കേരളത്തില്‍ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. 

തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എല്‍ കേരളത്തിലെ തെരുവ് നായ്ക്കള്‍ക്കായി ശബ്ദമുയര്‍ത്തിയത്. 

കേരളത്തില്‍ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്ന് ഈ പോസ്റ്ററില്‍ പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുമെന്നും  കെ.എല്‍ രാഹുല്‍ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നുണ്ട്.

 

Mr Dog 2022-09-18 16:58:26
Send a truck load of street dogs to this actress house.
Sudhir Panikkaveetil 2022-09-18 17:23:30
വാസ്തവം അറിയാതെ ഇങ്ങനെയുള്ള സെലിബ്രിറ്റികൾ പറയുന്നത് നായ്ക്കളുടടെ കുര പോലെ അവഗണിക്കണം. എന്തിനാണ് ഇതിനൊക്കെ പ്രചാരം കൊടുക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക