ഒരു പശുകിടാവിന്റെ ജനനവും ആഘോഷവും; വൈറലായി 'പാല്‍തു ജാന്‍വറി'ലെ 'പിഞ്ചു പൈതല്‍..'

Published on 17 September, 2022
 ഒരു പശുകിടാവിന്റെ ജനനവും ആഘോഷവും; വൈറലായി 'പാല്‍തു ജാന്‍വറി'ലെ 'പിഞ്ചു പൈതല്‍..'

 

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് 'പാല്‍തു ജാന്‍വര്‍'. പ്രസൂണ്‍ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ബേസില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ?ഗാനത്തിന്റെ ലിറിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ഒരു പശുകിടാവിന്റെ ജനനനവും അതുകണ്ട് പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന സന്തോഷവുമാണ് പാട്ട്. ജസ്റ്റിന്‍ വര്‍?ഗീസ് സം?ഗീതം നല്‍കിയ ?ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. രേണുക അരുണും ജസ്റ്റിന്‍ വര്‍?ഗീസും ചേര്‍ന്നാണ് ?ഗാനം ആലപിച്ചിരിക്കുന്നത്. 

മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്  വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് നിര്‍മ്മാണം. ഷമ്മി തിലകനും ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. 

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക