മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ 'ഈശോ' പറഞ്ഞേക്കുന്നേ; സസ്‌പെന്‍സ് നിറച്ച് ട്രെയിലര്‍

Published on 19 September, 2022
 മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ 'ഈശോ' പറഞ്ഞേക്കുന്നേ; സസ്‌പെന്‍സ് നിറച്ച് ട്രെയിലര്‍

 


ജയസൂര്യ ചിത്രം 'ഈശോ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സും നി?ഗൂഢതയും നിറച്ചാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയെ ഇതുവരെ കാണാത്ത ?ഗെറ്റപ്പില്‍ ചിത്രത്തില്‍ കാണാനാകും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും. 

അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ഈശോയുടെ റിലീസ് ഒടിടിയില്‍ ആയിരിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ സെപ്റ്റംബര്‍ 14നാണ് റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  'ക്ലീന്‍' യു സര്‍ട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

പ്രഖ്യാപന വേളയില്‍ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു ഒരു വിഭാ?ഗത്തിന്റെ ആരോപണം.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക