ചര്‍മ്മ രോഗത്തിനു ചികിത്സയ്‌ക്കായി നടി സാമന്ത അമേരിക്കയിലേക്ക്‌

ആശാ പണിക്കർ Published on 20 September, 2022
 ചര്‍മ്മ രോഗത്തിനു ചികിത്സയ്‌ക്കായി നടി സാമന്ത അമേരിക്കയിലേക്ക്‌


ചര്‍മ്മ രോഗത്തിനു ചികിത്സയ്‌ക്കായി നടി സാമന്ത അമേരിക്കയിലേക്ക്‌ പോകുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.
സൂര്യരശ്‌മികള്‍ ഏല്‍ക്കുന്നതു മൂലമുളള അലര്‍ജിയാണ്‌ സാമന്തയെ അലട്ടുന്നതെന്നാണ്‌ വിവരം.
ഡോക്‌ര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ കുറച്ചു നാളുകളായി സാമന്ത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്‌
ഒഴിവാക്കിയിരുന്നു. ഷൂട്ടിങ്ങ്‌ ആരംഭിച്ച പല സിനിമകളും നിര്‍ത്തി വയ്‌ക്കുകയും ചെയതു.
രണ്ടാഴ്‌ചയായി നടി സമൂഹമാധ്യമങ്ങളിലും സജീവമല്ല. ചികിത്സ കഴിഞ്ഞ്‌ എപ്പോഴാണ്‌ തിരിച്ചെത്തുകയെന്ന
വിവരം പുറത്തു വിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്‌ സാമന്തയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഓഗസ്റ്റില്‍ റിലീസ്‌ ചെയ്യേണ്ടിയിരുന്ന സാമന്തയുടെ ആക്ഷന്‍ ത്രില്ലര്‍ യശോദയുടെ റീലീസ്‌ നിര്‍മ്മാതാക്കള്‍ നീട്ടി വച്ചിരുന്നു. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ നടിക്ക്‌ സാധ്യമല്ലാത്തതു കൊണ്ടാണ്‌ നിര്‍മ്മാതാക്കള്‍ റിലീസ്‌ തല്‍ക്കാലം നീട്ടിവച്ചതെന്നാണ്‌ വിവരം.
മലയാള നടന്‍ ദേവ്‌ മോഹന്‍ അഭിനയിക്കുന്ന ശാകുന്തളം ആണ്‌ സാമന്തയുടെ മറ്റൊരു പ്രോജക്‌ട്‌.
ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമയും ഇപ്പോള്‍ പാതി നിലച്ച മട്ടാണ്‌.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക