ആരോടും മാപ്പ് പറയാത്ത റൗഡി; ശ്രീനാഥ് ഭാസിയുടെ വേഷപ്പകര്‍ച്ചയുമായി ചട്ടമ്പി ട്രെയിലര്‍

Published on 20 September, 2022
 ആരോടും മാപ്പ് പറയാത്ത റൗഡി; ശ്രീനാഥ് ഭാസിയുടെ വേഷപ്പകര്‍ച്ചയുമായി ചട്ടമ്പി ട്രെയിലര്‍

 

ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പി എന്ന സിനിമയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. അടിമുടി ദുരൂഹതയും സംഘര്‍ഷനിമിഷങ്ങളും ചേര്‍ന്നതാണ് ട്രെയിലര്‍. നവാഗതനായ അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് നിര്‍മ്മിക്കുന്നത്.


1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫ് ആണ്..

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ജിനു, പിആര്‍ഒ -ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. മ്യൂസിക് 247 യുട്യൂബ് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക