ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

ജോബിന്‍സ് Published on 21 September, 2022
 ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ബോളിവുഡ് ചിത്രം 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'ന് 'എ' സര്‍ട്ടിഫിക്കറ്റ്. ബാല്‍ക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ  ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ വയലന്‍സ് കൂടുതലുള്ളത് കൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് സൂചന

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. രണ്ട് മണിക്കൂറും 15 മിനുട്ടും 31 സെക്കന്‍ഡുമുള്ള ചിത്രം സെപ്റ്റംബര്‍ 23ന് ആണ് തിയേറ്ററുകളിലെത്തുക. 
സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. ബോളിവുഡ് താരം സണ്ണി ഡിയോള്‍ ആണ് ഈ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം നായികയായെത്തിയിരിക്കുന്നത്. ശ്രേയ ധന്വന്തരി, പൂജ ഭട്ട്  എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വിശാല്‍ സിന്‍ഹ  ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര,

DULQUER SALMAN NEW

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക