അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

Published on 21 September, 2022
അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി

അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എച്ച്‌ വിനോദ് സംവിധാനം ചെയ്ത് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തുനിവ് എന്ന് പേരിട്ടിരിക്കുന്നത്. ചോര പുരണ്ട വെള്ള ഷര്‍ട്ടില്‍ നരച്ച മുടിയും സബ്മെഷീന്‍ ഗണ്ണുമായി ഒരു കസേരയില്‍ വിശ്രമിക്കുന്ന അജിത്തിനെയാണ് പോസ്റ്ററില്‍ കണ്ടത്. ഒരു ഹീസ്റ്റ് ത്രില്ലറായിരിക്കുമിത്. ഈ ചിത്രത്തില്‍ അജിത്ത് വ്യത്യസ്ത ഷേഡുകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടൈറ്റില്‍ റോള്‍ ചെയ്യുന്നതിനുപകരം, അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തെ ചുറ്റിപ്പറ്റിയാണ് സിനിമകള്‍ക്ക് തലക്കെട്ട് നല്‍കുന്നത്. വീരം, വിവേഗം, നേര്‍ക്കൊണ്ട പാര്‍വൈ, വിശ്വാസം, വാലിമൈ തുടങ്ങിയ ട്രെന്‍ഡ് ഇപ്പോള്‍ തുനിവിലും തുടരുകയാണ്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം വെള്ളിയാഴ്ച ബാങ്കോക്കില്‍ ആരംഭിക്കുന്നതാണ് . തുനിവ് ഒക്ടോബറില്‍ പൂര്‍ത്തിയാകും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക