നിവിന്‍ ചേട്ടന്‍ തന്ന ആ ഉപദേശമാണ് അഭിനയം സീരിയസ് ആയി എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്- അനുപമ പരമേശ്വരന്‍

Published on 21 September, 2022
 നിവിന്‍ ചേട്ടന്‍ തന്ന ആ ഉപദേശമാണ് അഭിനയം സീരിയസ് ആയി എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്- അനുപമ പരമേശ്വരന്‍

 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനു പുറമെ തെലുങ്ക് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച അനുപമ ഇപ്പോള്‍ തെലുങ്കിലെ മുന്‍നിര നായികയാണ്. ഏറ്റവും പുതിയ ചിത്രമായ കാര്‍ത്തികേയ 2 വിന്റെ മലയാളം വേര്‍ഷന്‍ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി നടി കേരളത്തില്‍ എത്തിയിരുന്നു. അതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യത്തെ സംവിധായനെ കുറിച്ചും നായകനെ കുറിച്ചും അനുപമ സംസാരിക്കുകയുണ്ടായി

എന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതമാണ് അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹം എന്റെ വഴികാട്ടിയാണ്. അല്‍ഫോണ്‍സ് ചേട്ടന്‍ തന്നിട്ടുള്ള എല്ലാ ഉപദേശങ്ങളും ഞാന്‍ എപ്പോഴും എന്റെ ജീവിതത്തില്‍ എടുത്തിട്ടുള്ളതാണ്. പിന്നെ ഏറ്റവും പ്രധാനപ്പെട്ടത്, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും കഴിവുള്ള, മികച്ച സംവിധായകനാണ് അല്‍ഫോണ്‍സ് ഏട്ടന്‍.

നിവിന്‍ ചേട്ടന്‍ ഭയങ്കര ഡൗണ്‍ ടു ഏര്‍ത്ത് ആണ്. നിവിന്‍ ചേട്ടന്‍ എന്റെ അടുത്ത് ചോദിച്ച ഒരു ചോദ്യമാണ് ഇന്ന് ഞാന്‍ ഇവിടെ വരെ എത്താന്‍ കാരണം. പ്രേമം കഴിഞ്ഞ സമയത്ത് ഇനി എന്താണ് പരിപാടി എന്ന് അദ്ദേഹം ചോദിച്ചു, എനിക്ക് പഠിക്കണം ജോലികിട്ടണം എന്ന് ഞാന്‍ പറുപടി പറഞ്ഞു. അദ്ദേഹം വീണ്ടും ചോദിച്ചു, അപ്പോള്‍ അഭിനയമോ, അപ്പോള്‍ ഞാന്‍ പറഞ്ഞു, അത് സൈഡില്‍ കൂടെ അങ്ങനെ അങ്ങ് ചെയ്തു പോകും എന്ന്.


അരുത്, അങ്ങനെ ചെയ്യരുത് എന്നാണ് നിവിന്‍ ചേട്ടന്‍ എന്നോട് പറഞ്ഞത്. 'അഭിനയം ഒരു ഹോബി അല്ല, അത് തൊഴിലാണ്. 24 മണിക്കൂറും ചെയ്തു കൊണ്ടിരിക്കേണ്ട തൊഴില്‍. നിനക്ക് അഭിനേത്രി ആവണം എന്നാണ് ആഗ്രഹമെങ്കില്‍, അത് തന്നെ ആവണം' എന്ന ഉപദേശം എനിക്ക് തന്നത് നിവിന്‍ ചേട്ടനാണ്. അതാണ് പിന്നീട് അഭിനയം സീരിയസ് ആയി എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്-അനുപമ പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക