Image

ഇന്ത്യയുടെ യു എൻ എസ് സി അംഗത്വത്തിനു ഇപ്പോഴും യു എസ് പിന്തുണ

Published on 22 September, 2022
ഇന്ത്യയുടെ യു എൻ എസ് സി അംഗത്വത്തിനു ഇപ്പോഴും യു എസ് പിന്തുണ



യു എൻ രക്ഷാ സമിതിയിൽ ഇന്ത്യയ്ക്കു സ്ഥിരം അംഗത്വം ലഭിക്കണമെന്ന നിലപാടിൽ യു എസ് ഉറച്ചു നിൽക്കയാണെന്നു പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച വ്യക്തമാക്കി. യു എൻ പൊതുസഭയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"സമിതിയിൽ സ്ഥിരം അംഗങ്ങളെയും താത്കാലിക അംഗങ്ങളെയും വർധിപ്പിക്കുന്നതിനെ യു എസ് അനുകൂലിക്കുന്നു," അദ്ദേഹം പറഞ്ഞു. "ഞങ്ങൾ എന്നും പിന്തുണച്ചു പോന്ന രാജ്യങ്ങൾക്കു സ്ഥിരം അംഗത്വം നൽകുന്നത് ഉൾപ്പെടെ. 

"ഈ സുപ്രധാന ദൗത്യത്തിൽ യു എസ് ഉറച്ചു നിൽക്കയാണ്." 

ഇന്ത്യയുടെ പരിശ്രമത്തിനു വിവിധ യു എസ് ഭരണകൂടങ്ങൾ പിന്തുണ നൽകി വന്നിട്ടുണ്ട്. ജപ്പാനെയും ജര്മനിയേയും യു എസ് പിന്താങ്ങുന്നു. 

"ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങൾക്ക് ഫലപ്രദമായി പ്രതികരിക്കാൻ കഴിയുന്ന വിധം കൂടുതൽ രാജ്യങ്ങളെ ആ സംഘടന ഉൾക്കൊള്ളേണ്ട കാലമായി," ബൈഡൻ പറഞ്ഞു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകൾക്കും സ്ഥിര അംഗത്വം നൽകണം. 

ബ്രസീൽ ഒഴികെ മറ്റൊരു രാജ്യവും ഇങ്ങിനെ ഒരാവശ്യവുമായി ഈ മേഖലകളിൽ നിന്നു മുന്നോട്ടു വന്നിട്ടില്ല. 


Biden signals continued support for India's UNSC bid 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക