'പത്തൊമ്പതാം നൂറ്റാണ്ട്' ഫ്‌ളോപ്പ് എന്ന പ്രചാരണം പിതൃശൂന്യതയെന്ന് വിനയന്‍

ജോബിന്‍സ് Published on 22 September, 2022
'പത്തൊമ്പതാം നൂറ്റാണ്ട്' ഫ്‌ളോപ്പ് എന്ന പ്രചാരണം പിതൃശൂന്യതയെന്ന് വിനയന്‍

സിജു വില്‍സന്‍ പ്രധാന കഥാപാത്രമായി എത്തിയ 'പത്തൊമ്പതാം നൂറ്റാണ്ട്' ഫ്‌ലോപ്പ് എന്ന തരത്തില്‍ ഫേസ്ബുക്ക് വഴി നടക്കുന്ന പ്രചാരണങ്ങളേക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍ വിനയന്‍. 'കേരള പ്രൊഡ്യൂസേഴ്‌സ്- കെപി' എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സിനിമയെ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ നടക്കുന്നത്.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ വിഷയവുമായി ബന്ധപ്പെട്ട് സമീപിച്ചിരുന്നു. 

സംഘടനയ്ക്ക് അത്തരത്തില്‍ ഒരു പേജ് ഇല്ലെന്നും വ്യാജന്മാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞതായും വിനയന്‍ ഫേസ്ബുക്കില്‍ എഴുതി.

ഫേസ്ബുക്ക് കുറിപ്പ്:

 'രണ്ട് ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു ഫേസ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്‌സിനില്ല .. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്..

ഏതായാലും നല്ലോരു സിനിമയെ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്ക് മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ട് തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്നാല്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

vinayan new film 19th century

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക