Image

ഷെയ്ന്‍ ചിത്രം 'ഇഷ്‌കി'ന്റെ തമിഴ് എത്തുന്നു; 'ആസൈ' നായകന്‍ കതിര്‍

ജോബിന്‍സ് Published on 22 September, 2022
ഷെയ്ന്‍ ചിത്രം 'ഇഷ്‌കി'ന്റെ തമിഴ് എത്തുന്നു; 'ആസൈ' നായകന്‍ കതിര്‍

മലയാളത്തില്‍ നിരൂപക ശ്രദ്ധ നേടി വിജയിച്ച ഷെയ്ന്‍ നിഗം നായകനായ ചിത്രമാണ് 'ഇഷ്‌ക്'. ചിത്രം മലയാളത്തില്‍ ഹിറ്റായതോടെ തെലുങ്കിലും പ്രദര്‍ശനത്തിനെത്തി വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് കൂടി ഒരുങ്ങുകയാണ്. കതിര്‍ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

'ആസൈ' എന്നാണ് ചിത്രത്തിന്റെ പേര്. ദിവ്യ ഭാരതിയാണ് നായികയായെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശിവ മോഹായാണ്. ഛായാഗ്രാഹണം ബാബു കുമാര്‍, ചിത്ര സംയോജനം ആര്‍ സുന്ദര്‍ശന്‍, സംഗീത സംവിധാനം രേവയാണ്. സിനിമയുടെ തെലുങ്ക് റീമേക്കില്‍ നായകനായി സഞ്ജ തേജയും നായികയായി പ്രിയാ വാര്യരുമാണ് എത്തിയത്. 

എസ് എസ് രാജു സംവിധാനം ചെയ്ത ചിത്രം 2021 ജൂലൈ 30നാണ് റിലീസിനെത്തിയത്. അനുരാഗ് മോഹന്റെ ആദ്യ സംവിധാന ചിത്രമാണ് 'ഇഷ്‌ക്'. ഷെയ്ന്‍ നിഗവും ആന്‍ ശീതളും അഭിനയിച്ച സിനിമ ഇ 4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചത്. 'ആസൈ' യുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല ഈ വര്‍ഷം അവസാനത്തോടു കൂടി റിലീസിനെത്തുമെന്നാണ് സൂചന.

ishk tamil re make 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക