കുഞ്ഞിനെ മടിയിലിരുത്തി മാതാവ് നിറയൊഴിച്ചു ആത്മഹത്യ ചെയ്തു

പി പി ചെറിയാന്‍ Published on 22 September, 2022
കുഞ്ഞിനെ മടിയിലിരുത്തി മാതാവ് നിറയൊഴിച്ചു ആത്മഹത്യ ചെയ്തു

ബ്രൂക്ക്‌ലിന്‍(ന്യൂയോര്‍ക്ക്): ഒരു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി മുപ്പത്തിയാറു വയസ്സുള്ള മാതാവ് സ്വയം തലയില്‍ നിറയൊഴിച്ചു ആത്മഹത്യ ചെയ്തു.

സ്റ്റുവര്‍ട്ട് അവന്യൂവിലെ മറിന്‍ പാര്‍ക്ക് മിഡില്‍ സ്‌ക്കൂള്‍ പരിസരത്തുവെച്ചു സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

കുട്ടിയുമായി സ്‌ക്കൂള്‍ യാര്‍ഡില്‍ ഇരുന്ന് കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചു താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് അറിയിച്ചു. പിതാവ് സംഭവസ്ഥലത്ത് ഓടിയെത്തുന്നതിനു മുമ്പു തന്നെ ഇവര്‍ വെടിയുതിര്‍ത്തിരുന്നു. വിന്‍ഗേറ്റ് (36) ആണ് ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

സംഭവ സ്ഥലത്തെത്തിയ ഭര്‍ത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്നും അപ്രത്യക്ഷമായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവെച്ചുവെന്ന് കരുതപ്പെടുന്ന തോക്ക് സംഭവസ്ഥലത്തു നിന്നു പോലീസിന് കണ്ടെടുക്കാനായില്ല.
കുട്ടിയുടെ പിതാവ് തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പിടികൂടി ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച നാലുമണിക്ക് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായി പോലീസ് പറയുന്നു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഒരു മൈല്‍ അകലെയായിരുന്നു സംഭവം. ഇവര്‍ ആത്മഹത്യകുറിപ്പും എഴുതിവെച്ചിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക