അ‍ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബിജെപി ചെലവഴിച്ചത് 340 കോടി

Published on 22 September, 2022
അ‍ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബിജെപി ചെലവഴിച്ചത് 340 കോടി

ദില്ലി : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വര്‍ഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ തുകയെന്ന് കണക്കുകള്‍.

ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തര്‍പ്രദേശിലാണെന്നും പാര്‍ട്ടിയുടെ ഇലക്ഷന്‍ എക്സ്പെന്റിച്ചര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയലവഴിച്ചത് 194 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അവരുടെ എക്സ്പെന്റിച്ചര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു പാര്‍ട്ടികളുടെയും എക്സ്പെന്റിച്ചര്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടു.

ഓഗസ്റ്റ് 20 ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 221. 31 കോടി രൂപയാണ് ഉത്തര്‍പ്രദേശില്‍ മാത്രം ബിജെപി പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചത്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക