എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ഡാ​നി​ഷ് രാ​ജ്ഞി​ക്ക് കോ​വി​ഡ്

Published on 22 September, 2022
എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ ഡാ​നി​ഷ് രാ​ജ്ഞി​ക്ക് കോ​വി​ഡ്

കോ​പ്പ​ന്‍​ഹേ​ഗ​ന്‍: ഡെ​ന്മാ​ര്‍​ക്കി​ലെ മ​ര്‍​ഗ്രീതെ  രാ​ജ്ഞി ര​ണ്ടാം ത​വ​ണ​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

എ ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു ഈ​യാ​ഴ്ച​യി​ലെ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 2000 അ​തി​ഥി​ക​ളി​ല്‍ ഒ​രാ​ളാ​ണ് 82കാ​രിയാ​യ മ​ര്‍​ഗ്രീതെ  രാ​ജ്ഞി. ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത് രാ​ജ്ഞി ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം അധി​കാ​ര​ത്തി​ലി​രു​ന്ന മ​ര്‍​ഗ്രീതെ    ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു   വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​ണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക