മൂന്നാമത്തെ കുട്ടിയെ വരവേല്‍ക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുന്നു: സകര്‍ബര്‍ഗ്

Published on 22 September, 2022
 മൂന്നാമത്തെ കുട്ടിയെ വരവേല്‍ക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുന്നു:  സകര്‍ബര്‍ഗ്
ന്യൂയോര്‍ക്: ഫേസ്ബുക് സഹസ്ഥാപകന്‍ മാര്‍ക് സകര്‍ബര്‍ഗ് വീണ്ടും അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാര്യ പ്രിസ്‌കില്ല ചാന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്ന വിവരം അദ്ദേഹം പങ്കുവച്ചത്.

'നിറയെ സ്‌നേഹം. മാക്‌സിനും അഗസ്റ്റിനും അടുത്ത വര്‍ഷം ഒരു സഹോദരിയെ കൂടി ലഭിക്കാന്‍ പോകുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ' എന്നായിരുന്നു ഭാര്യക്കൊപ്പമുള്ള ഫോടോ സഹിതം സകര്‍ബര്‍ഗ് കുറിച്ചത്.

ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയിലെ സഹപാഠികളായിരുന്ന സകര്‍ബര്‍ഗും പ്രിസ്‌കില്ല ചാനും 2012 ലാണ് വിവാഹിതരായത്. അഗസ്റ്റ്, മാക്‌സിമ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുള്ള ദമ്ബതികള്‍ ഈയടുത്താണ് 10-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

മുമ്ബ് ലോകത്തെ ഏറ്റവും സമ്ബന്നരില്‍ ഒരാളായിരുന്നു സകര്‍ബര്‍ഗ്. എന്നാല്‍ അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ആസ്തിയില്‍ ഇടിവുണ്ടായി. മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പറേറ്റിന്റെ ചീഫ് എക്സിക്യൂടിവ് ഓഫീസര്‍ക്ക് അദ്ദേഹത്തിന്റെ സമ്ബത്തിന്റെ 54% അഥവാ 68.3 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് അടുത്തകാലത്തായി നേരിട്ടത്.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് ട്രാക് ചെയ്ത അതിസമ്ബന്നരില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതും ഇദ്ദേഹത്തിനാണ്. ഈ വര്‍ഷം ഇതുവരെ 71 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതോടെ അദ്ദേഹത്തിന്റെ സമ്ബത്ത് പകുതിയായി കുറഞ്ഞു. 55.9 ബില്യണ്‍ ഡോളറാണ് നിലവില്‍ അദ്ദേഹത്തിന്റെ ആസ്തി.
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക