എന്‍ഐഎ റെയ്ഡ്: പിടികൂടിയ 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കും

Published on 22 September, 2022
എന്‍ഐഎ റെയ്ഡ്: പിടികൂടിയ 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കും

കൊച്ചി : കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ഓഫിസുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ 11 പേരെ കോടതിയില്‍ ഹാജരാക്കും. കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അന്‍സാരി, മുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, ഉസ്മാന്‍, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നത്.

അതേസമയം, കസ്റ്റഡിയിലെടുത്ത 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിര്‍സ, ഒ.എം.എ.സലാം, അബ്ദു റഹ്മാന്‍, പി.കോയ, അനീസ് അഹമ്മദ്, അഫ്‌സര്‍ പാഷ, അബ്ദുല്‍ വാഹിദ്, ജസീര്‍, ഷഫീര്‍, അബൂബക്കര്‍, മുഹമ്മദ് ബഷീര്‍, നാസറുദ്ദീന്‍ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്കു കൊണ്ടുപോകുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക