Image

'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങള്‍ അടുത്ത മാസം ഭ്രമണപഥത്തിലേക്ക്

Published on 22 September, 2022
'വണ്‍ വെബി'ന്റെ 36 ഉപഗ്രഹങ്ങള്‍ അടുത്ത മാസം ഭ്രമണപഥത്തിലേക്ക്

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റര്‍നെറ്റ് സേവന ദാതാക്കളായ വണ്‍വെബിന്‍റെ 36 ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒയുടെ ജിഎസ്‌എല്‍വി എംകെ-3 റോക്കറ്റ് അടുത്ത മാസം ഭ്രമണപഥത്തിലെത്തിക്കും.

റോക്കറ്റ് ഉപയോഗിച്ച്‌ ഐഎസ്‌ആര്‍ഒ നടത്തുന്ന ആദ്യ വാണിജ്യ വിക്ഷേപണമായിരിക്കും ഇത്.

ജിയോസ്റ്റേഷണറി ഭ്രമണപഥത്തില്‍ 648 ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച്‌ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് വണ്‍ വെബ്ബ് ഐഎസ്‌ആര്‍ഒയുടെ സഹായം തേടിയിരിക്കുന്നത്. 36 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുന്നതോടെ പദ്ധതിയുടെ 70 ശതമാനവും പൂര്‍ത്തിയാകും.

 ഫ്ലോറിഡയില്‍ നിന്ന് പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ചെന്നൈയിലെത്തിച്ചത്. വിക്ഷേപണ തീയതി നിശ്ചയിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക