ഹര്‍ത്താല്‍; പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Published on 22 September, 2022
 ഹര്‍ത്താല്‍; പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

 


തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ (വെള്ളി) നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം, കേരള സര്‍വകലാശാല നാളെ (22.09.2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (Theory, Practical & Viva Voce) മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികള്‍ പിന്നീട്  അറിയിക്കും. 

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ്  സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ്  ഹര്‍ത്താല്‍.  

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക