Image

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറക്കി

Published on 22 September, 2022
 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വിജ്ഞാപനം പുറത്തിറക്കി

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ട്രിയാണ് വിജ്ഞാപനം പുറത്തിറക്കിയത്.

സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ ഒന്നിനാണ് സൂക്ഷ്മപരിശോധന. ഒക്ടോബര്‍ ഒന്നു മുതല്‍ എട്ടുവരെ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസരമുണ്ട്. ഒക്ടോബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് അന്തിമ പട്ടിക പുറത്തുവിടും.

ഒക്ടോബര്‍ 17ന് രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെയാണ് വോട്ടെടുപ്പ്. 19ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക